500 ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് സ്റ്റോറുകളുമായി റിലയന്‍സ് ചെറുനഗരങ്ങളിലേക്കും

രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ് ട്രെന്‍ഡ്‌സ്

Update:2023-12-16 17:44 IST

Image courtesy: canva /reliance

ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉപസ്ഥാപനമായ റിലയന്‍സ് റീറ്റെയില്‍ രാജ്യത്തെ ചെറു നഗരങ്ങളിലേക്കും ഫാഷന്‍ ഉത്പന്ന ഷോറൂമുകള്‍ വ്യാപിപ്പിക്കുന്നു. ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് ബ്രാന്‍ഡിന് കീഴില്‍ ചെറുപട്ടണങ്ങളിലുടനീളം 500 സ്റ്റോറുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ സ്റ്റോറുകള്‍ ഫ്രാഞ്ചൈസി മോഡലിലാണ് സ്ഥാപിക്കുന്നത്. 

നിലവില്‍, സിലിഗുരി, ധൂലെ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളില്‍ അഞ്ച് ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ് സ്റ്റോറുകള്‍ റിലയന്‍സ് തുറന്നിട്ടുണ്ട്. ഏകദേശം 2,600 ട്രെന്‍ഡ്‌സിന്റെ സ്റ്റോറുകള്‍ റിലയന്‍സ് ചെറുപട്ടണങ്ങളില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് സ്റ്റോറുകള്‍ അവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

റിലയന്‍സ് ഈ മാസം 20 ഫാഷന്‍ വേള്‍ഡ് ബൈ ട്രെന്‍ഡ്‌സ് സ്റ്റോറുകളും അടുത്ത വര്‍ഷം 100ലധികം സ്റ്റോറുകളും തുറക്കുമെന്ന് അറിയിച്ചു. ചില നഗരങ്ങളില്‍ ഒന്നിലധികം സ്റ്റോറുകള്‍ തുറക്കാം. റിലയന്‍സ് റീറ്റെയ്‌ലിന് ഒന്നിലധികം ബ്രാന്‍ഡുകളിലായി 4,000ല്‍ അധികം സ്റ്റോറുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ് ട്രെന്‍ഡ്‌സ് ബ്രാന്‍ഡ്.


Tags:    

Similar News