ഹരിത ഹൈഡ്രജന്‍, ഈജിപ്തില്‍ 63,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ഈ ഇന്ത്യന്‍ കമ്പനി

പ്രതിവര്‍ഷം 2.2 ലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനം ആണ് കമ്പനി ഈജിപ്തില്‍ ലക്ഷ്യമിടുന്നത്

Update:2022-07-29 11:45 IST

ഹരിത ഊര്‍ജ്ജ ഉല്‍പ്പാദനം ലക്ഷ്യമിട്ട് ഈജിപ്തില്‍ 8 ബില്യണ്‍ ഡോളര്‍ (ഏകദേശം 63,000 കോടി) നിക്ഷേപിക്കാന്‍ ഒരുങ്ങി റിന്യൂ പവര്‍ (ReNew Power). ഇതു സംബന്ധിച്ച പ്രാഥമിക ധാരണാ പത്രം ഈജിപ്ത് സര്‍ക്കാരുമായി റിന്യൂ ഒപ്പിട്ടു.

പ്രതിവര്‍ഷം 2.2 ലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനം ആണ് കമ്പനി ഈജിപ്തില്‍ ലക്ഷ്യമിടുന്നത്. സൂയസ് കനാല്‍ ഇക്കണോമിക് സോണിലാണ് റിന്യൂ പ്ലാന്റ് സ്ഥാപിക്കുക. ഗോള്‍ഡ്മാന്‍ സാച്ച് ഗ്രൂപ്പ്, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് റിന്യൂ.

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിന്യൂവിന്റെ ആസ്ഥാനം ഗുര്‍ഗാവോണ്‍ ആണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , അദാനി ഗ്രൂപ്പ് ഉള്‍പ്പടെ ഹരി ഹൈഡ്രജന്‍ പദ്ധതി പ്രഖ്യാപിക്കുന്ന കമ്പനികളുടെ പട്ടികയിലേക്ക് ഇതോടെ റിന്യൂവും എത്തുകയാണ്. റിലയന്‍സ് 75 ബില്യണ് ഡോളറിന്റെയും അദാനി 70 ബി്‌ല്യണ്‍ ഡോളറിന്റെയും പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Similar News