കമ്പനികളുടെ ലാഭം കുറയുന്നു; അഡ്വാന്‍സ് ടാക്‌സ് അടയ്ക്കുന്നതിലും കുറവ്

Update: 2020-09-29 05:43 GMT

രണ്ടാം പാദത്തില്‍ കമ്പനികള്‍ അഡ്വാന്‍സ് ടാക്‌സ് അടയ്ക്കുന്നതില്‍ വലിയ കുറവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം ഗഡു അടച്ചിട്ടില്ല, പെട്രോ ബിസിനസില്‍ ലാഭമില്ലെന്നാണ് സൂചന. ഐടിസി, എസ്ബിഐ, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എല്‍ഐസി തുടങ്ങിയവയുടെ നികുതിത്തുകയും കുറവാണ്.

അതേ സമയം അടുത്ത കാലത്തായി നിരവധി നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച റിലയന്‍സ് റീറ്റെയ്‌ലിന്റെ അഡ്വാന്‍സ് ടാക്‌സില്‍ 16.3 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട് 521 കോടി രൂപയാണ് കമ്പനി അടച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 32 കോടി രൂപ അടച്ച സ്താനത്താണിത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടച്ചത് 270 കോടി രൂപയാണ്.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി തുടങ്ങിയവരും കൂടുതല്‍ ഉയര്‍ന്ന നികുതി അടച്ചു.വിദേശ ബാങ്കുകളാണ് നികുതി അടവില്‍ മുന്നില്‍ നില്‍ക്കുന്നത്. ഡ്യൂയിഷ് ബാങ്ക്, ജെപി മോര്‍ഗാന്‍ ചേസ്, എച്ച്എസ്ബിസി തുടങ്ങിയവര്‍ മുന്‍ വര്‍ഷത്തേക്കാള്‍ 35 മുതല്‍ 45 ശതമാനം വരെ വര്‍ധന നേടിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരത്തോടെ മുന്‍കൂര്‍ നികുതിയുടെ പൂര്‍ണ ചിത്രം ലഭിക്കും. രണ്ടാം പാദത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് അതിലുണ്ടാകുക. ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദം എത്രമാത്രം മെച്ചപ്പെട്ടു എന്നതിനെ ആശ്രയിച്ചായിരിക്കും കമ്പോളത്തിന്റെ ഇന്നത്തെ ഗതി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News