പുതിയ നീക്കവുമായി ഡെല്‍ഹിവെറി, 'സെയിം ഡേ ഡെലിവെറി'ക്ക് തുടക്കം

രാജ്യത്തെ 15 നഗരങ്ങളിലാണ് ഒരു ദിവസത്തിനുള്ളില്‍ ഡെലിവെറി സേവനം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്

Update: 2022-06-18 07:29 GMT

ഒരു ദിവസത്തിനുള്ളില്‍ തന്നെ ഡെലിവെറി സാധ്യമാക്കുന്ന പുത്തന്‍ നീക്കവുമായി ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് സപ്ലൈ ചെയ്ന്‍ (Indian Logistics Supply Chain) കമ്പനിയായ ഡെല്‍ഹിവെറി (Delhivery). കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്ക് അതേ ദിവസം തന്നെ ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാന്‍ സഹായിക്കുന്ന 'സെയിം ഡേ ഡെലിവെറി' (Same Day Delivery Service) സേവനത്തിനാണ് കമ്പനി തുടക്കമിട്ടത്. രാജ്യത്തെ 15 പ്രധാന നഗരങ്ങളില്‍ ഈ സേവനം ആരംഭിച്ചതായി ഡെല്‍ഹിവെറി അറിയിച്ചു. പുതിയ സേവനത്തിന് കീഴില്‍, ഉച്ചക്ക് മൂന്ന് മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അതേ ദിവസം തന്നെ ഡെലിവറി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി.

ഇതിനായി 'ചലിക്കുന്ന' സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ഒരു ഉപഭോക്താവ് ബ്രാന്‍ഡിന്റെ വെബ്സ്റ്റോറില്‍ ഒരു ഓര്‍ഡര്‍ നല്‍കുമ്പോള്‍ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ നഗരത്തിനുള്ളിലെ വെയര്‍ഹൗസുകളില്‍നിന്ന് ഉല്‍പ്പന്നം കലക്ട് ചെയ്ത് അന്ന് തന്നെ വിതരണം ചെയ്യുന്നതാണ് 'സെയിം ഡേ ഡെലിവെറി'യുടെ പ്രവര്‍ത്തന രീതി.
ഇത് കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളുടെ (Consumer Brands) വില്‍പ്പനയിലും മാറ്റങ്ങളുണ്ടാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വേഗത്തിലുള്ള ഡെലിവറി ഉപഭോക്തൃ അനുഭവം മികച്ചതാക്കുമെന്നും ബ്രാന്‍ഡുകളുടെ മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഡെലിവെറി പറയുന്നു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ കമ്പനി 2011 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്.



Tags:    

Similar News