ഏറ്റെടുക്കല്‍ ചട്ട ലംഘനം, അംബാനി കുടുബത്തിന് സെബി പിഴയിട്ടത് 25 കോടി രൂപ

രണ്ട് പതിറ്റാണ്ടിന് മുമ്പ് നടന്ന ഏറ്റെടുക്കലിലെ ചട്ടലംഘനത്തിനാണ് ഇപ്പോള്‍ പിഴ നല്‍കാനുള്ള അറിയിപ്പ് വന്നിരിക്കുന്നത്. മുകേഷ് അംബാനിക്കും നിത അംബാനിക്കും പുറമെ 15 പേര്‍ക്കെതിരെയാണ് സെബിയുടെ നടപടി.

Update: 2021-04-08 07:26 GMT

20 വര്‍ഷം മുമ്പ് നടന്ന ഇടപാടില്‍റ്റെടുക്കല്‍ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 1999-2000 മാര്‍ച്ചിലെ ഏറ്റെടുക്കല്‍ ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മുകേഷ് അംബാനി, നിത അംബാനി, ടിന അംബാനി തുടങ്ങി 15 പേര്‍ക്കെതിരെ സെബി നടപടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഏറ്റെടുക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പ്രൊമോട്ടര്‍മാര്‍ പരാജയപ്പെടുന്നവെന്നാണ് സെബിയുടെ കണ്ടെത്തല്‍. സെബിയുടെ അറിയിപ്പ് ലഭിച്ച് 45 ദിവസത്തിനകം പിഴയടിച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1994 ല്‍ പുറത്തിറക്കിയ നിക്ഷേപപത്രങ്ങള്‍ പരിവര്‍ത്തനം ചെയ്തതിനുശേഷം 2000ല്‍ റിലയന്‍സിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരി വിഹിതം 6.83ശതമാനം വര്‍ധിച്ചതായും ചൂണ്ടിക്കാട്ടുന്നു. അന്ന് നിലനിന്നിരുന്ന ഏറ്റെടുക്കല്‍ ചട്ടംപ്രകാരം 15ശതമാനം മുതല്‍ ൫൫ ശതമാനംവരെ ഓഹരികള്‍ കൈവശമുള്ളവരുടെ ഏറ്റെടുക്കല്‍ പരിധി വര്‍ഷം അഞ്ചുശതമാനംമാത്രമായിരുന്നു. അതില്‍കൂടുതലുള്ള ഏറ്റെടുക്കലുകള്‍ക്ക് ഓപ്പണ്‍ ഓഫര്‍ ആവശ്യമായിരുന്നു. ഇക്കാര്യത്തിലാണ് നിയമലംഘനമുണ്ടായത്. ഇതിനാണ് ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം പിഴ ഈടാക്കാന്‍ തീരുമാനമായത്.

Similar News