പുകവലിക്കാരെ സമ്മതിക്കണം, രാജ്യത്ത് പുകച്ചു കളയുന്നത് 93 ശതകോടി സിഗരറ്റുകൾ

കോവിഡ് വ്യാപനം കുറഞ്ഞതോടെ സിഗരറ്റ് വിൽപ്പന വർധിക്കുന്നു , 2020 നെ ക്കാൾ 3 % അധികം

Update: 2022-07-14 13:30 GMT

Disclaimer : Smoking is injurious , image for representation only 

കോവിഡ് (Covid19) വ്യാപനം കുറഞ്ഞതോടെ സിഗററ്റ് വിൽപ്പനയിലും (Cigarette Sales) തിരിച്ചുവരവ് ഉണ്ടായിരിക്കുന്നു. കൂടുതൽ ജനങ്ങൾ തൊഴിലിനും മറ്റ് ആവശ്യങ്ങൾക്കുമായി പുറത്തു പോകുന്നതും യാത്ര ചെയ്യുന്നതും പുനരാരംഭിച്ചതോടെ സിഗരറ്റ് ഡിമാൻറ്റും വർധിച്ചിരിക്കുന്നു. 2022-23 ൽ 93 ശതകോടി സിഗരറ്റുകൾ നമ്മുടെ രാജ്യത്ത് പുകവലിക്കാർ പുകച്ചു കളയുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് കണക്കാക്കുന്നു.

2020 -21 ൽ സിഗരറ്റ് വിൽപ്പന യിൽ 14% ഇടിവ് ഉണ്ടായി. എന്നാൽ 2021-22 ൽ 14 % വർധനവ് രേഖപ്പെടുത്തി. 2013 ന് ശേഷം എക്സ് സൈസ് ഡ്യൂട്ടി വർധിച്ചതും തുടർന്ന് ജി എസ് ടി നടപ്പാക്കിയതും ബ്രാൻഡ് സിഗററ്റുകളിൽ നിന്ന് അനധികൃതമായ സിഗരറ്റും ബീഡിയും വലിക്കാർ കൂടുതലായി വാങ്ങാൻ തുടങ്ങി. പിന്നീട് കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷ കാലയളവിൽ നികുതികൾ സ്ഥിരപ്പെടുത്തിയ സാഹചര്യത്തിൽ ബ്രാൻഡഡ് സിഗററ്റുകളുടെ ഡിമാൻറ്റ് വീണ്ടും ഉയരുന്നു.
സിഗരറ്റ് ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന ഫ്ലൂ ക്യൂവേർഡ് (flue cured tobacco -FCV) പുകയിലയുടെ വില 15 % വർധിച്ചത് ഉൽപ്പാദന ചെലവ് ഉയർത്തി. ഇത് കാരണം സിഗരറ്റ് നിർമാതാക്കളുടെ മാർജിനിൽ 1.5 % വരെ കുറവ് ഉണ്ടായിട്ടുണ്ട്. പാക്കിംഗിന് ഉപയോഗിക്കുന്ന പേപ്പറിൻറ്റെ വില 10 % വർധിച്ചിട്ടുണ്ട്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനവും മറ്റ് പ്രകൃതി പരിസ്ഥിതി സൗഹൃദമായ വസ്തുക്കൾ കണ്ടെത്തേണ്ടി വരും. ഇതും ചെലവ് വർധിപ്പിക്കും.

പ്രമുഖ സിഗരറ്റ് (Cigarette) നിർമാതാക്കളായ ഗോഡ്ഫ്രെ ഫിലിപ്സ് കമ്പനിക്ക് 2021-22 നാലാം പാദത്തില്‍ സിഗരറ്റും മറ്റ് ഉല്‍പ്പന്നങ്ങളുടെയും മൊത്തം വിറ്റ് വരവ് 3.6% വര്‍ധിച്ച് 630
കോടി രൂപയായി. സിഗരറ്റ് വില്‍പന 12.8% ഉയര്‍ന്നു.മറ്റൊരു സിഗരറ്റ് കമ്പനിയായ വി എസ് ടി ഇന്ടസ്ട്രിസിൻറ്റെ 2021-22 ലെ വരുമാനം 5.9 % വർധിച്ച് 1559 കോടി രൂപ യായി. ലാഭം 3 % ഉയർന്ന് 310 കോടി രൂപ.
സിഗരറ്റ് നിർമാതാക്കളുടെ ലാഭക്ഷമത ഈ സാമ്പത്തിക വർഷം വർധിക്കുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് (Crisil Rating) കരുതുന്നു


Tags:    

Similar News