ടാറ്റ ഗ്രൂപ്പിന്റെ കുതിപ്പ് കണ്ടോ? വിപണി മൂല്യത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ പിന്തള്ളി
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് എന്ന സ്ഥാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇതാദ്യം
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ടാറ്റ ഗ്രൂപ്പ് കമ്പനികള്‍. ഇതാദ്യമായാണ് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് എന്ന സ്ഥാനം കേന്ദ്ര പൊതുമേഖലാ കമ്പനികള്‍ക്ക് നഷ്ടപ്പെടുന്നതെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള 20 ലിസ്റ്റഡ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 2021ല്‍ 23.36 ട്രില്യണ്‍ രൂപയായി. അതേ സമയം ലിസ്റ്റ് ചെയ്തിട്ടുള്ള 70 കേന്ദ്ര പൊതുമേഖലാ കമ്പനികളുടെ മൊത്തം വിപണി മൂല്യം 23.2 ട്രില്യണ്‍ രൂപയാണ്. 2020ല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം 16.7 ട്രില്യണ്‍ രൂപയും ടാറ്റ ഗ്രൂപ്പ് കമ്പനികളുടേത് 15.7 ട്രില്യണ്‍ രൂപയുമായിരുന്നു.
1990 കള്‍ക്കു ശേഷം ഇതാദ്യമായാണ് മൊത്തം വിപണി മൂല്യത്തില്‍ രാജ്യത്തെ ഒന്നാം സ്ഥാനമെന്ന പദവി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നഷ്ടമാകുന്നത്. 1990കളുടെ തുടക്കത്തിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലേക്ക് എത്തുന്നത്.
2021 കലണ്ടര്‍ വര്‍ഷത്തില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 48.7 ശതമാനം വര്‍ധനയാണുണ്ടായത്. അതേസമയം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യത്തിലുണ്ടായ വര്‍ധന 38.9 ശതമാനമാണ്.