ഈ തേയില കമ്പനിയില്‍ നോട്ടമിട്ട് ടാറ്റ

ടാറ്റയെ കൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഡാബര്‍ തുടങ്ങിയവരും കമ്പനിക്കായി രംഗത്തുണ്ട്. 1000-1500 കോടിയുടേതാവും ഇടപാട്

Update:2022-12-16 16:23 IST

പ്രമുഖ തേയില നിര്‍മാണ കമ്പനി ഗിര്‍നാര്‍ ഫൂഡ് ആന്‍ഡ് ബിവറേജസിനെ (Girnar Food & Beverages)  ഏറ്റെടുക്കാന്‍ ടാറ്റയും (Tata) രംഗത്ത്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഗിര്‍നാര്‍. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിനെ കൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (HUL), ഡാബര്‍ അടക്കമുള്ളവരും ഗിര്‍നാറിനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ടാറ്റയും ഹിന്ദുസ്ഥാന്‍ യൂണിലിവറും വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. അതേ സമയം ഡാബര്‍ വാര്‍ത്തകള്‍ നിക്ഷേധിച്ചിട്ടുണ്ട്. ഏകദേശം 1000-1500 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് ഗിര്‍നാര്‍. 1987ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഗിര്‍നാര്‍ പത്തിലധികം വിദേശ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതില്‍ 80-90 ശതമാനം കയറ്റുമതിയും റഷ്യയിലേക്കാണ്.

2020-21 സാമ്പത്തിക വര്‍ഷം 380 കോടിയായിരുന്നു ഗിര്‍നാറിന്റെ വരുമാനം. 22.8 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. വില്‍പ്പനയുടെ 40-45 ശതമാനവും ആഭ്യന്തര വിപണിയിലാണ്.

Tags:    

Similar News