എച്ച്ഡിഎഫ്‌സിയെ പിന്തള്ളി ടിസിഎസ് ഒന്നാമത്; ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികള്‍

ബ്രാന്‍ഡ് മൂല്യത്തില്‍ റിലയന്‍സ് ജിയോ പത്താം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടോപ് -75 ബ്രാന്‍ഡുകളുടെ ആകെ മൂല്യം 393 ബില്യണ്‍ ഡോളറാണ്

Update:2022-09-15 10:50 IST

എച്ച്ഡിഎഫ്‌സി ബാങ്കിനെ (HDFC Bank) പിന്തള്ളി രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS). Kantar BrandZ റിപ്പോര്‍ട്ട് (2022) പ്രകാരം 45,519 മില്യണ്‍ ഡോളറാണ് ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബ്രാന്‍ഡ് മൂല്യം 32,747 മില്യണ്‍ ഡോളറാണ്. 2014ന് ശേഷം ആദ്യമായാണ് പട്ടികയിലെ ആദ്യ സ്ഥാനം എച്ച്ഡിഫ്‌സിക്ക് നഷ്ടമാവുന്നത്.

ഓട്ടോമേഷന്‍-ഡിജിറ്റല്‍ മേഖലകളില്‍ ആഗോള തലത്തില്‍ ഡിമാന്‍ഡ് ഉയര്‍ന്നതാണ് പട്ടികയില്‍ ടിസിഎസിനെ ഒന്നാമതാക്കിയത്. ഇന്‍ഫോസിസ് ($ 29,223 mn), എയര്‍ടെല്‍ ( $ 17,448 mn), ഏഷ്യന്‍ പെയിന്റ്‌സ് ($ 15,350 mn) എന്നീ കമ്പനികളാണ് പട്ടികയില്‍ മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. 2020ന് ശേഷം ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ മൂല്യം 35 ശതമാനത്തോളം ആണ് ഉയര്‍ന്നത്.

റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ടോപ് -75 ബ്രാന്‍ഡുകളുടെ ആകെ മൂല്യം (Most Valuable Indian Brands) 393 ബില്യണ്‍ ഡോളറാണ് . എസ്ബിഐ ($ 13,631 mn), എല്‍ഐസി ($ 12,387 mn), കൊട്ടക് മഹീന്ദ്ര ബാങ്ക് ($ 11.905 mn), ഐസിഐസിഐ ബാങ്ക് ( $ 11,006 mn), റിലയന്‍സ് ജിയോ ($ 10,707 mn) എന്നിവയാണ് 5-10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ച കമ്പനികള്‍. ആദ്യ പത്തിലുള്ള നാല് കമ്പനികളും ബാങ്കിംഗ് മേഖലയില്‍ നിന്നാണ്. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനം ഇടിഞ്ഞു. വോഡാഫോണ്‍ ഐഡിയ (15ആം സ്ഥാനം), ബൈജ്യൂസ് (15), അദാനി ഗ്യാസ് (21) എന്നീ കമ്പനികള്‍ ആദ്യമായി പട്ടികയില്‍ ഇടം നേടി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Tags:    

Similar News