ഇന്ത്യയുടെ തേയില കയറ്റുമതിക്ക് പ്രതിസന്ധി; കീടനാശിനിയുടെ അളവ് കൂടുതൽ

എല്ലാ ഉൽപാദകരും,വിതരണകാരും എഫ് എസ് എസ് എ ഐ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ടീ ബോർഡ്

Update: 2022-06-08 13:30 GMT

ഇന്ത്യൻ തേയിലയിൽ കീടനാശിനിയുടെ അളവ് അനുവദനീയമായ അളവിൽ കൂടുതലായതിനാൽ അന്താരാഷ്ട്ര വിപണിയിൽ ചില രാജ്യങ്ങളിൽ നിരസിക്കപ്പെട്ടു. എല്ലാ തേയില ഉൽപാദകരോടും, വിതരണക്കാരോടും ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്‌സ് അതോറിറ്റി യുടെ മാനദണ്ഡങ്ങൾ പാലിച്ച് വേണം ഉൽപ്പാദനം നടത്താൻ എന്ന് നിർദേശിച്ചിട്ടുണ്ട്.

2021 ൽ 195.90 ദശലക്ഷം കിലോഗ്രാം തേയിലയാണ് കയറ്റുമതി ചെയ്തത്. ഇത് പ്രധാനമായും റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോയിരുന്നത്. ഇതിലൂടെ 5286.9 കോടി രൂപയാണ് ലഭിച്ചത്. ഈ വർഷം കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയർത്താൻ ടീ ബോർഡ് ലക്ഷ്യമിട്ടിരിരുന്നു.
എന്നാൽ കയറ്റുമതി ചെയ്ത് തേയിലയിൽ കീടനാശിനിയുടെ അളവ് കൂടിയതിനാൽ തുടർന്നുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് കരുതപ്പെടുന്നു.

ശ്രീ ലങ്കയിൽ സാമ്പത്തിക പ്രതിസന്ധി മൂലം കയറ്റുമതി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യൻ കയറ്റുമതി വര്ധിക്കുമെന്ന് കരുതിയിരുന്നു.
എന്നാൽ നിലവിലെ സാഹചര്യത്തിൽ കയറ്റുമതി വർധിപ്പിക്കുക എളുപ്പമല്ല കയറ്റുമതിക്ക് എത്തുന്ന തേയില സാമ്പിളുകളിൽ വാങ്ങുന്നവർ സംശയം ഉന്നയിച്ചാൽ അത് എൻ എ ബി എൽ അംഗീകരിച്ച ലാബുകളിൽ പരിശോധന നടത്തി ഗുണ നിലവാരം ഉറപ്പു വരുത്തണം.
ഇതിന്റെ ചെലവ് വിൽക്കുന്ന കമ്പനിയും വാങ്ങുന്നവരും തുല്യമായി പങ്കിടണം. തേയിലയുടെ ഗുണമേന്മ ഉറപ്പാക്കാൻ ഉൽപാദന കേന്ദ്രങ്ങളിൽ ടീ ബോർഡ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സാമ്പിളുകൾ പരിശോധിക്കാറുണ്ട്.


Tags:    

Similar News