ലൈസന്‍സ് ഫീസ് കുടിശ്ശികയിലും മല്‍സരിച്ച് ടെലികോം കമ്പനികള്‍

Update: 2019-07-30 05:37 GMT

നാനാവിധ തന്ത്രങ്ങളിലൂടെ ഉപഭോക്താക്കളെ പിഴിയുമ്പോഴും, ടെലികോം കമ്പനികള്‍ 92,000 കോടി രൂപയുടെ ലൈസന്‍സ് ഫീസ് കുടിശ്ശിക വരുത്തിയിട്ടുള്ളതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

സ്വകാര്യമേഖലയിലെ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍,റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവയും ഇക്കാര്യത്തില്‍ വലിയ വീഴ്ചക്കാരാണെന്ന് ടെലികോം വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

എയര്‍ടെല്‍ കുടിശ്ശിക 21,682.13 കോടി രൂപയാണ്. വോഡഫോണ്‍ 19,823.71 കോടി രൂപയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 16,456.47 കോടി രൂപയും നല്‍കാനുണ്ട്. ബിഎസ്എന്‍എല്‍ 2098.72 കോടി , എംടിഎന്‍എല്‍ 2,537.48 കോടി എന്നിങ്ങനെയാണു കണക്ക്.

ആകെ കുടിശ്ശിക 92,641.61 കോടി. പുതിയ ടെലികോം നയമനുസരിച്ച്, ടെലികോം ലൈസന്‍സികള്‍ അവരുടെ മൊത്ത വരുമാനത്തിന്റെ ഒരു ശതമാനം സര്‍ക്കാരുമായി വാര്‍ഷിക ലൈസന്‍സ് ഫീസ് ആയി പങ്കിടേണ്ടതുണ്ട്.

Similar News