17 വര്‍ഷത്തിനിടെ 3000 ശതമാനം നേട്ടം സമ്മാനിച്ച ടാറ്റ കമ്പനി ഇതാണ്!
ഈ ടാറ്റ കമ്പനിയുടെ ഐപിഒ വേളയില്‍ 850 രൂപയ്ക്ക് ഒരു ഓഹരി വാങ്ങിയ വ്യക്തിക്ക് ഇപ്പോള്‍ അതിന്റെ മൂല്യം 28,000 രൂപ ആയിട്ടുണ്ടാകും!
17 വര്‍ഷം കൊണ്ട് ഒരു ടാറ്റ ഗ്രൂപ്പ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 3000 ശതമാനം! ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ഇങ്ങനെയൊരു നേട്ടം സമ്മാനിച്ച ടാറ്റ കമ്പനി. 2004ലാണ് ടിസിഎസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അന്ന് 840 രൂപയായിരുന്നു ഓഹരി വില. ആ തുക മുടക്കി ഒരു ഓഹരി വാങ്ങിയ നിക്ഷേപകന് ഇപ്പോള്‍ 3000 ശതമാനം നേട്ടമുണ്ടായിക്കാണുമെന്ന് എജിഎമ്മില്‍ നടത്തിയ വെര്‍ച്വല്‍ പ്രഭാഷണത്തില്‍ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
കോവിഡ് ജനജീവിതങ്ങളെ താറുമാറാക്കി വിനാശം വിതയ്ക്കുന്നതിനിടയിലും ടിസിഎസിന് ഒട്ടനവധി പുതിയ അവസരങ്ങളും അത് തുറന്നുതന്നുവെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ 8.6 ശതമാനം എന്ന നിരക്കില്‍ ടിസിഎസ് വളര്‍ച്ച രേഖപ്പെടുത്തി വരുകയാണെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി വാര്‍ഷികാടിസ്ഥാനത്തില്‍ 8.6 ശതമാനം എന്ന നിരക്കില്‍ ടിസിഎസ് വളര്‍ച്ച രേഖപ്പെടുത്തി വരുകയാണെന്ന് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.