ടി.ടി ദേവസ്സി ബ്രാന്‍ഡ് എക്സ്‌ക്ലൂസീവ് ജൂവലറി കൊച്ചിയില്‍
ഇത് കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ അനില്‍ ജോസ് പറഞ്ഞു
ടി.ടി ദേവസ്സി ജൂവലറി അവരുടെ 'ഒരു ഡിസൈനില്‍ ഒരാഭരണം' മാത്രമുള്ള സവിശേഷമായ ജൂവലറി ഷോപ്പ് (ZORA Collection ) കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചിയിലെ ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം എം.ജി റോഡിലെ അവന്യൂ റീജന്റില്‍ ചെയര്‍മാന്‍ ടി.ഡി ജോസും മാനേജിംഗ് ഡയറക്റ്റര്‍ അനില്‍ ജോസും ചേര്‍ന്ന് നിര്‍വഹിച്ചു.
ഒരോ ആഭരണവും ഒരു ഡിസൈനില്‍ മാത്രമായി വില്‍പ്പനയ്ക്ക് ലഭ്യമാവുക്കുന്ന എക്സ്‌ക്ലൂസീവ് ഡിസൈനര്‍ ജുവലറി കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണെന്നും ഒരു ഡിസൈനില്‍ ലഭ്യമായ ആഭരണം പിന്നീട് ഒരിക്കലും വില്‍പ്പനയിലുണ്ടാവില്ലെന്നും അനില്‍ ജോസ് പറഞ്ഞു. കൊച്ചി സോറ സ്റ്റോര്‍ മേധാവി മിന്ന എലിസബത്ത്, ലില്ലി ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.