ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ് വോഡാഫോണ്‍ ഐഡിയ 103 കോടി പലിശ നല്‍കി

Update: 2020-06-15 13:56 GMT

വോഡാഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്ന് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ് കടപ്പത്രങ്ങളുടെ പലിശയായി 103 കോടി രൂപ ലഭിച്ചു. ഈ തുക നിക്ഷേകര്‍ക്ക് ഉടനെ കൈമാറും. യുടിഐ മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് എന്നിവയ്ക്ക് യഥാക്രമം 13.5 കോടി, 9.3 കോടി രൂപ വീതവും വോഡാഫോണ്‍ ഐഡിയ  നല്‍കി.

വോഡാഫോണ്‍ ഐഡിയയില്‍ നിന്ന് പലിശ ലഭിക്കാതായതോടെ എഎംസി അതിന്റെ മൂല്യം പൂജ്യമാക്കി സെഗ്രിഗേറ്റഡ് പോര്‍ട്ട്‌ഫോളിയോയിലേ്ക്ക് മാറ്റിയിരുന്നു. പുതിയ പോര്‍ട്ട്‌ഫോളിയോയായി നിക്ഷേപത്തിന് ആനുപാതികമായി യുണിറ്റുകളും അനുവദിച്ചു. ഇതോടെ പ്രത്യേകം തരംതരിച്ച യൂണിറ്റുകളുടെ മൂല്യം പൂജ്യത്തില്‍ നിന്ന് ഒരു രൂപ വരെ ഉയരും.ജൂണ്‍ 17 നോ തൊട്ടടുത്ത ദിവസങ്ങളിലോ ഈ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് പണം കൈമാറും.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്ര ഷോര്‍ട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഷോര്‍ട്ട് ടേം ഇന്‍കം പ്ലാന്‍, ഫ്രങ്ക്‌ളിന്‍ ഇന്ത്യ ക്രഡിറ്റ് റിസ്‌ക് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഡൈനാമിക് ആക്യുറല്‍ ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ഇന്‍കം ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് വൊഡാഫോണ്‍ ഐഡിയയില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. 2000 കോടി രൂപയാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് വോഡാഫോണ്‍ ഐഡിയയില്‍ നിക്ഷേപിച്ചിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News