ലോകത്തില്‍ ഏറ്റവും മികച്ച വിമാനക്കമ്പനി ഇതാണ്, ആദ്യ ഇരുപതില്‍ ഇടം നേടിയവര്‍
ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നവര്‍ ഉണ്ടെങ്കിലും ഒരു ഇന്ത്യന്‍ കമ്പനിക്ക് പോലും പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല
ലോകത്തിലെ ഏറ്റവും മികച്ച വിമനക്കമ്പനികളുടെ (Airlines) പട്ടിക പ്രസിദ്ധീകരിച്ച് എയര്‍ലൈന്‍ റേറ്റിംഗ്.കോം. ഇവരുടെ എയര്‍ലൈന്‍ എക്‌സലന്‍സ് അവാര്‍ഡില്‍ 20 വിമാനക്കമ്പനികള്‍ ആണ് ഇടം നേടിയത്. ഒരു ഇന്ത്യന്‍ കമ്പനിക്ക് പോലും പട്ടികയില്‍ ഇടം നേടാന്‍ സാധിച്ചില്ല. അതേ സമയം ഇന്ത്യയിലേക്ക് സര്‍വീസ് നടക്കുന്ന വിദേശ കമ്പനികള്‍ പട്ടികയില്‍ ഉണ്ട്.
7-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും മികച്ച സേവനങ്ങളും നല്‍കുന്ന കമ്പനികളെ മാത്രമാണ് എയര്‍ലൈന്‍ റേറ്റിംഗ് .കോം പരിഗണിച്ചത്. ഇന്നൊവേഷന്‍, ജീവനക്കാരുടെ ഇടപെടല്‍, യാത്രാ സൗകര്യം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഖത്തര്‍ എയര്‍വെയ്‌സ് ആണ് എയര്‍ലൈന്‍ റേറ്റിംഗ് .കോമിന്റെ പട്ടികയില്‍ ഒന്നാമതെത്തിയത്. എയര്‍ ന്യൂസിലാന്‍ഡിനാണ് രണ്ടാം സ്ഥാനം. പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനം ബ്രിട്ടീഷ് എയര്‍വെയ്‌സിനാണ്
കോവിഡിന് ശേഷമുള്ള തിരിച്ചുവരവിന്റെ പാതയിലാണ് വിമാനക്കമ്പനികള്‍. 2020 നും 2022 നും ഇടയില്‍ ആഗോള വിമാനക്കമ്പനികള്‍ക്ക് ഏകദേശം 190 ബില്യണ്‍ ഡോളറിന്റെ സഞ്ചിത നഷ്ടം ഉണ്ടായയിട്ടുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നത്.
പട്ടികയില്‍ ഇടം നേടിയ 20 വിമാനക്കമ്പനികള്‍
1. Qatar Airways
2. Air New Zealand
3. Etihad Airways
4. Korean Air
5. Singapore Airlines
6. Qantas
7. Virgin Australia
8. EVA Air
9.Turkish Airlines
10. All Nippon Airways
11. Cathay Pacific Airways
12. Virgin Atlantic
13. Japan Air Lines
14. JetBlue
15. Finnair
16. Emirates
17. Hawaiian
18. Air France/KLM
19. Alaska Airlines
20. British Airways