വെറുതെയല്ല സൊമാറ്റോ; രാപ്പകലോളം ഓടുന്ന ഡെലിവറി പങ്കാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

കിടത്തി ചികിത്സ വേണ്ടാത്തവര്‍ക്ക് 5000 രൂപയുടെ ഔട്ട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു

Update: 2022-09-28 06:21 GMT

Photo : Canva

രാപ്പകലില്ലാതെ ഓടിനടന്നു ജോലി ചെയ്യുന്നവരാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ പങ്കാളികളായവര്‍. കോവിഡ് കാലത്ത് ജോലി നഷ്ടമായവും ബി-ടെക് പഠിച്ചു പാസ്സായി ജോലി കിട്ടാതെ അലഞ്ഞവരും എല്ലാമുണ്ട് അതില്‍. എന്നാല്‍ തുച്ഛമായ ശമ്പളവും അലച്ചിലും ഉപഭോക്താക്കളുടെ ബാഗത്തു നിന്നും പലപ്പോഴും ലഭിച്ചേക്കാവുന്ന മോശമായ അനുഭവങ്ങളുമെല്ലാം അവരെ തൊഴിലില്‍ നിന്നും പിന്നോട്ട് നയിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ജീവനക്കാരെ കമ്പനി ചേര്‍ത്തു പിടിക്കുകയാണെന്നാണ് സൊമാറ്റോ ഇപ്പോള്‍ തെളിയിക്കുന്നത്.

ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ഒരു ലക്ഷം രൂപയുടെ വീതം മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. കുടുംബ ഇന്‍ഷുറന്‍സ് ആയിട്ടാകും ഇത് ലഭിക്കുക.
ഇതിനുപുറമേ ഡെലിവറി പങ്കാളികള്‍ക്ക് 5000 രൂപയുടെ ഔട് പേഷ്യന്റ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലും കുടുംബാംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം.
ജോലി സമയത്തുള്ള പരിക്കുകളെ തുടര്‍ന്ന് താല്‍ക്കാലികമായി പൂര്‍ണവിശ്രമത്തില്‍ കഴിയേണ്ടിവരുന്ന ഡെലിവറി പങ്കാളികള്‍ക്ക് പ്രതിദിനം 525 രൂപ വീതം അമ്പതിനായിരം രൂപവരെ കമ്പനി സഹായം നല്‍കുന്നുണ്ട്. 10 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ഡെലിവറി പങ്കാളികളുടെ പേരിലുണ്ട്.
2022 സാമ്പത്തിക വര്‍ഷത്തില്‍ 9210 ഡെലിവറി പങ്കാളികള്‍ക്ക് 15.94 കോടിരൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയതായി കമ്പനി പറയുന്നു. ഇതില്‍ 9.8 കോടി രൂപയും അസുഖങ്ങള്‍ ബാധിച്ച് ചികിത്സതേടിയ സംഭവങ്ങളിലാണ് നല്‍കിയതെന്നും കമ്പനി പ്രതികരിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍ 13645 പേര്‍ക്ക് ഈ സഹായം ഉപകാരപ്പെട്ടു എന്ന് കമ്പനിയുടെ കണക്കുകള്‍ പറയുന്നു.


Tags:    

Similar News