വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ഓഗസ്റ്റില്‍ ലഭിച്ചത് 51,200 കോടി

20 മാസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഓഗസ്റ്റിലെ വിദേശ നിക്ഷേപം

Update: 2022-09-05 06:00 GMT

Photo : Canva

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിരിച്ചെത്തിയപ്പോള്‍ ഓഗസ്റ്റില്‍ നിക്ഷേപിച്ചത് 51,200 കോടി രൂപ. 20 മാസത്തിനിടയിലെ വിദേശ നിക്ഷേപകരുടെ (Foreign Investors) ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച വിറ്റഴിക്കലുകള്‍ക്ക് ശേഷം ജൂലൈയിലാണ് വിദേശ നിക്ഷേപകര്‍ വാങ്ങലുകാരായത്. 2021 ഒക്ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 2.46 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ചത്.

ഡിപ്പോസിറ്ററികളുമായുള്ള ഡാറ്റ അനുസരിച്ച്, ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളിലേക്ക് 51,204 കോടി രൂപ നിക്ഷേപിച്ചു. 2020 ഡിസംബറിന് ശേഷം വിദേശ നിക്ഷേപകര്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2020 ഡിസംബറില്‍ 62,016 കോടി രൂപയായിരുന്നു വിദേശ നിക്ഷേപം,
നിക്ഷേപത്തിന് ഉയര്‍ന്ന നിലവാരമുള്ള കമ്പനികളെയാണ് വിദേശ നിക്ഷേപകര്‍ തെരഞ്ഞെടുത്തത്. ഫിനാന്‍ഷ്യല്‍സ്, ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ടെലികോം കമ്പനികളുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel




Tags:    

Similar News