അദാനി പവര്‍; വരുമാനം ഉയര്‍ന്നത് 109 ശതമാനം, അറ്റാദായം 4,780 കോടി

13,723 കോടി രൂപയാണ് കമ്പനിയുടെ വരുമാനം

Update: 2022-08-03 11:29 GMT

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് അദാനി പവര്‍. ഏപ്രില്‍-ജൂണ്‍ മാസത്തില്‍ 4,780 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം 278 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

കമ്പനിയുടെ ആകെ വരുമാനം ഇക്കാലയളവില്‍ 108.91 ശതമാനം ഉയര്‍ന്ന് 13,723 കോടിയിലെത്തി. 6,568.86 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ 6 ഉപകമ്പനികളെ അദാനി പവറില്‍ ലയിപ്പിച്ചിരുന്നു. ഇതാണ് അറ്റാദായം കുത്തനെ ഉയരാന്‍ കാരണം.

അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍, അദാനി പവര്‍ മുന്‍ദ്ര, ഉഡുപി പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, റായിപൂര്‍ എനര്‍ജെന്‍, റായിഗഢ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിപ്പിച്ച കമ്പനികള്‍.

ഇന്ന് 3.49 ശതമാനം ഉയര്‍ന്ന് 340 രൂപയിലാണ് അദാനി പവറിന്റെ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം കമ്പനിയുടെ ഓഹരി 235.64 ശതമാനം ആണ് വളര്‍ന്നത്. 1.35 ട്രില്യണ്‍ രൂപയാണ് അദാനി പവറിന്റെ വിപണി മൂല്യം.

Tags:    

Similar News