ഇ-പാൻ' കാർഡിന് അപേക്ഷിക്കാം! അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

Update: 2018-07-03 12:30 GMT

മിനുട്ടുകൾക്കകം ഇലക്ട്രോണിക് പാൻ കാർഡ് ലഭ്യമാക്കാനുള്ള സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. സേവനം സൗജന്യമായിരിക്കും. അപേക്ഷകന് ആധാർ കാർഡ് ഉണ്ടായിരിക്കണം. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കില്ല. ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.

'ഇ-പാൻ' കാർഡിന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കില്ല
  2. രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമേ ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
  3. ആധാർ കാർഡുമായി ബന്ധിപ്പിച്ച ഒരു ആക്ടീവ് മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
  4. ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ-പാൻ തയ്യാറാക്കുക
  5. ആധാറിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ uidai.gov.in വെബ്സൈറ്റിൽ പോയി അത് തിരുത്തിയതിന് ശേഷം ഇ-പാൻ അപേക്ഷ നകുന്നതാണ് ഉത്തമം
  6. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഇ-പാൻ അനുവദിക്കുക
  7. ആദായ നികുതി വകുപ്പി​​ൻറെ വെബ്സൈറ്റിൽ ലോഗ്​ ഇൻ ചെയ്​ത്​ വേണം അപേക്ഷ സമർപ്പിക്കാൻ (അപേക്ഷ സമർപ്പിക്കുന്നതിനായി https://goo.gl/u8Wpkn എന്ന ലിങ്കിൽ പോകുക)
  8. ഇ-പാൻ അപേക്ഷകർ തങ്ങളുടെ ഒപ്പിന്റെ സ്കാൻ ചെയ്ത കോപ്പി (വെള്ള പേപ്പറിൽ) അപ്‌ലോഡ് ചെയ്യണം
  9. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബീൽ നമ്പറിലേയ്ക്ക് വരുന്ന വൺ ടൈം പാസ്സ്‌വേർഡ് (OTP) കൂടി അപേക്ഷ നൽകുന്ന സമയത്ത് സമർപ്പിക്കണം
  10. അപേക്ഷ നല്കികഴിഞ്ഞാൽ 15 അക്ക ഇ-പാൻ നമ്പർ മൊബീൽ നമ്പറിലും ഇ-മെയിൽ വിലാസത്തിലും ലഭ്യമാകും

Similar News