ബജാജ് ഫിനാന്‍സിന്റെ മൂന്നാം പാദം അറ്റദായത്തില്‍ 29 ശതമാനം കുറവ്

കമ്പനിയുടെ മൊത്തം വരുമാനം 5 ശതമാനം കുറഞ്ഞ് 6,658 കോടി രൂപയായി

Update:2021-01-20 17:40 IST

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബജാജ് ഫിനാന്‍സ് ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 29 ശതമാനം ഇടിഞ്ഞ് 1,146 കോടി രൂപയായി. കമ്പനിയുടെ മൊത്തം വരുമാനം 5% കുറഞ്ഞ് 6,658 കോടി രൂപയായി.

മാനേജ്‌മെന്റിന്റെ കീഴിലുള്ള ഏകീകൃത ആസ്തി ഒക്ടോബര്‍-ഡിസംബര്‍ പാദത്തിന്റെ അവസാനത്തില്‍ 1.43 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മാനേജ്‌മെന്റിന് കീഴിലുള്ള ഏകീകൃത ആസ്തികളില്‍ കണക്കാക്കപ്പെടുന്ന ബജാജ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ 100% ഓഹരി ബജാജ് ഫിനാന്‍സിന് സ്വന്തമാണ്. 2019ല്‍ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ മാനേജ്മെന്റിന്റെ കീഴിലുള്ള ആസ്തിയില്‍ നേരിയ വര്‍ധനവിലൂടെ 1.45 ലക്ഷം കോടി രൂപയായിരുന്നു.
ഡിസംബര്‍ 31 ലെ ബജാജ് ഫിനാന്‍സിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി അനുപാതം സെപ്റ്റംബര്‍ 30 ലെ 1.03 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.55 ശതമാനമാണ്.


Tags:    

Similar News