ട്രാന്‍സിനെ മോഡലാക്കി പരസ്യ ക്യാംപെയ്ന്‍; ബഡ്‌വൈസര്‍ ബിയര്‍ വില്‍പ്പന ഇടിഞ്ഞു
ആറു ദിവസത്തിനുള്ളില്‍ മാതൃകമ്പനിയുടെ ഓഹരി മൂല്യത്തില്‍ 500 കോടി ഡോളറിന്റെ കുറവ്
ട്രാന്‍സ് ജെന്‍ഡറും സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സറുമായ ഡൈലന്‍ മുല്‍വേനിയെ മോഡലാക്കിയതോടെ വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ് യു.എസിലെ പ്രമുഖ ബിയര്‍ ബ്രാന്‍ഡായ ബഡ് ലൈറ്റ്. ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഡൈലന്‍ മുല്‍വേനി ഉപയോഗിച്ചുകൊണ്ടുള്ള പുതിയ മാര്‍ക്കറ്റിംഗ് ക്യാംപെയിന് എതിരെ ഉണ്ടായിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വിമുഖത
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന ബിയര്‍ ബ്രാന്‍ഡായ ബഡ്‌ലൈറ്റ് അടുത്തിടെയാണ് ഡൈലന്‍ മുല്‍വേനിയുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നത്. ടിക് ടോക്കില്‍ ഒരു കോടിയിലധികം ഫോളോവേഴ്‌സാണ് അഭിനേത്രി കൂടിയായ ഡൈലന്‍ മുല്‍വേനിയ്ക്കുള്ളത്.
അമേരിക്കയിലെ യാഥാസ്ഥിതിക വിഭാഗം ഇപ്പോഴും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് വിമുഖതയുള്ളവരാണ്. അതാണ് പ്രതിഷേധത്തിനു കാരണം.
ഡ്രാഫ്റ്റ് ബിയര്‍ വില്‍പ്പനയില്‍ കുറവ്
ബഡ്‌വൈസര്‍ ബിയര്‍ കുടുംബത്തില്‍ നിന്നുള്ളതാണ് ബഡ്‌ലൈറ്റ്. ഈസ്റ്റര്‍ വാരത്തില്‍ അന്‍ഹൈസര്‍ ബഷിന്റെ ഉടമസ്ഥതയിലുള്ള ബഡ് ലൈറ്റിന്റെ വില്‍പ്പനയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബഡ് ലൈറ്റിന്റെ ബോട്ടില്‍ഡ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം ഇടിവുണ്ടായപ്പോള്‍ ഡ്രാഫ്റ്റ് ബിയറുകളുടെ(വീപ്പയില്‍ വരുന്നത്)വില്‍പ്പന 50 ശതമാനത്തോളം ഇടിഞ്ഞു.
വിപണി മൂല്യത്തിലും ഇടിവ്
ബ്രാന്‍ഡിന്റെ സ്ഥിരം ഉപയോക്താക്കളില്‍ 80 ശതമാനവും കഴിഞ്ഞയാഴ്ച മറ്റു ബ്രാന്‍ഡുകള്‍ തേടി പോവുകയായിരുന്നു. മില്ലര്‍ ലൈറ്റ്, കോര്‍സ് ലൈറ്റ് 25 ടു-വണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇക്കാലയളവില്‍ കൂടുതല്‍ വില്‍പ്പന രേഖപ്പെടുത്തുന്നുണ്ട്. ബിയര്‍ പാര്‍ലറുകള്‍, പബ്ലുകള്‍ എന്നിവിടങ്ങളിലെല്ലാം ബഡ് െൈലറ്റിനെ ആളുകള്‍ ബഹിഷ്‌കരിക്കുന്നുണ്ട്. ഡൈലന്‍ മുല്‍വേനിയെ മോഡലാക്കിയതിനു ശേഷം ആറു ദിവസത്തിനുള്ളില്‍ മാതൃകമ്പനിയായ അന്‍ഹൈസര്‍ ബഷിന്റെ ഓഹരി മൂല്യത്തില്‍ 500 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി.