വിലകളില്‍ അസ്ഥിരത തുടര്‍ന്നേക്കും, ഓഹരി നിക്ഷേപകര്‍ ശ്രദ്ധിക്കണം
ഇപ്പോഴത്തെ റാലിയില്‍ പങ്കുചേരാതിരുന്ന, വര്‍ഷങ്ങളായി വിപണി അനുകൂലമല്ലാതിരുന്ന മേഖലകളെയും ഓഹരികളെയും നിക്ഷേപകര്‍ക്ക് പരിഗണിക്കാം
ലോകമാകെ തെരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ് 2024. വിവിധ രാജ്യങ്ങളിലായി നൂറിലധികം തെരഞ്ഞെടുപ്പുകള്‍ നടന്നു. വമ്പന്‍ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലും യുഎസിലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി വരികയാണ്. യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന യുഎസിന്റെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങളില്‍ അയവ് വരുത്തും.
ഇത് പണപ്പെരുപ്പം കുറയ്ക്കാന്‍ ഇടയാക്കും. അതേസമയം ഇറക്കുമതിക്ക് നികുതി ചുമത്തുന്നത് പോലെയുള്ള അദ്ദേഹത്തിന്റെ നയങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ചില മേഖലകളിലും ഓഹരികളിലും കാര്യമായ വ്യതിയാനമുണ്ടാക്കിയേക്കാം. യുഎസ് കമ്പനികളെ സംബന്ധിച്ച് ട്രംപിന്റെ നയങ്ങള്‍ ഗുണകരമായിരിക്കും. അതേസമയം വികസ്വര രാജ്യങ്ങളില്‍ ഇതിന്റെ സ്വാധീനം വ്യത്യസ്തമാകും.
2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. വെറും 4.1 കോടി ഡീമാറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അത് 17.88 കോടിയിലെത്തി. 56 മാസത്തിനുള്ളില്‍ 4.4 മടങ്ങ് വര്‍ധനയാണ് ഇതില്‍ ഉണ്ടായത്. പക്ഷെ, പുതിയ നിക്ഷേപകര്‍ക്ക് (77 ശതമാനത്തിനും) അര്‍ത്ഥവത്തായ ഒരു തിരുത്തല്‍ ഇക്കാലയളവില്‍ കാണാനായിട്ടില്ല. ഇതാണ് ഇന്ത്യന്‍ വിപണിയെ എക്കാലത്തെയും ഉയര്‍ന്ന മൂല്യനിര്‍ണയത്തിലേക്ക് (വാല്വേഷന്‍) എത്തിച്ചത്. വിപണി ഇനിയും ഉയരുമെന്ന നിഗമനത്തില്‍ നിക്ഷേപകര്‍ ഓരോ തിരുത്തിലിലും വാങ്ങല്‍ തുടരുകയാണ്.
നിലവില്‍ ഒട്ടനവധി ഓഹരികള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലും അതുവഴി ഉയര്‍ന്ന മൂല്യനിര്‍ണയത്തിലും വ്യാപാരം നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിരാശയുണ്ടായാല്‍ ഈ ഓഹരികളുടെ വിലകളില്‍ അസ്ഥിരതയ്ക്കിടയാക്കും (ഇപ്പോഴത്തെ പാദഫല സീസണില്‍ അവ നമ്മള്‍ കണ്ടതാണ്). നിക്ഷേപകര്‍ ജാഗരൂകരാകുകയും മുന്നേറ്റത്തിന് സാധ്യതയുള്ള ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന സമീപനം സ്വീകരിക്കേണ്ടതുമായ സമയമാണിത്.
രാജ്യങ്ങള്‍ രണ്ട് ലക്ഷം കോടി ഡോളറില്‍ (2 ട്രില്യണ്‍ ഡോളര്‍) നിന്ന് 5 ട്രില്യണ്‍ ഡോളറിലേക്ക് വളര്‍ന്നപ്പോള്‍, സൂചികകള്‍ ശരാശരി 15 മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന എന്ന നാഴികക്കല്ല് തൊടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ വിപണികളും മികച്ചു നില്‍ക്കുകയാണ്.
എന്നിരുന്നാലും, സമ്പദ്വ്യവസ്ഥയെ വളര്‍ത്താനുള്ള യാത്രയില്‍ നിരന്തരമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും ആവശ്യമാണ്. ഇന്ത്യന്‍ വിപണികളുടെ മൂല്യനിര്‍ണയം ചരിത്രപരമായ മാനദണ്ഡങ്ങള്‍ വച്ചു നോക്കുമ്പോള്‍ വളരെ ചെലവേറിയതാണ്, അതിനാല്‍ കൂടുതല്‍ തിരുത്തലുകള്‍ക്ക് വിധേയമാകാനാണ് സാധ്യത.
ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് സ്ഥിരമായ പണമൊഴുക്കാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നത്. ഏറെക്കാലമായി ആഭ്യന്തര നിക്ഷേപകര്‍ നേരിട്ടാണ് നിക്ഷേം നടത്തിയിരുന്നതെങ്കില്‍, കഴിഞ്ഞ 10-15 വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ടുകളിലൂടെ, പ്രത്യേകിച്ച് എസ്‌ഐപികളിലൂടെ അവര്‍ ശക്തമായി വരുന്നത് നമുക്ക് കാണാം. കഴിഞ്ഞ 43 മാസങ്ങളില്‍ തുടര്‍ച്ചയായി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പോസിറ്റീവായ പണമൊഴുക്കുണ്ടായി. അടിയ്ക്കടി ഇത് പുതിയ ഉയരങ്ങള്‍ തൊടുന്നുമുണ്ട്. രാജ്യത്തെ ഇക്വിറ്റി വിപണിയിലുള്ള ഗാര്‍ഹിക നിക്ഷേപം മറ്റ് പല വികസ്വര രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഉയര്‍ന്നതാണ്. മാത്രമല്ല പല വികസിത വിപണികളുമായി താരതമ്യപ്പെടുത്താവുന്ന നിലയിലുമാണ്.
ഇത്തരമൊരു വിപണി അവസ്ഥയില്‍ നിക്ഷേപകര്‍ അടുത്തിടെയുണ്ടായ റാലിയില്‍ പങ്കെടുക്കാത്തതും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപണി അനുകൂലമല്ലാത്തതുമായ ഓഹരികള്‍ അല്ലെങ്കില്‍ മേഖലകള്‍ പരിഗണിക്കേണ്ടതുണ്ട്്. ഇത് ചില മേഖലകളില്‍ കൂടുതല്‍ ന്യായമായ മൂല്യനിര്‍ണയത്തിന് കാരണമാകും. ഉദാഹരണത്തിന്, കഴിഞ്ഞ മൂന്ന് വര്‍ഷമായി പെയിന്റ് മേഖലയിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച്, ഈ ഓഹരികള്‍ക്ക് വളര്‍ച്ച കാണിക്കാനും റിട്ടേണ്‍ അനുപാതം മെച്ചപ്പെടുത്താനും അതുവഴി മികച്ച മൂല്യനിര്‍ണയം നേടാനും
കഴിയും.
(എ.കെ പ്രഭാകര്‍: ഇന്‍വെസ്റ്റ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റും ഐഡിബിഐ ക്യാപിറ്റലിന്റെ റിസര്‍ച്ച് വിഭാഗം മുന്‍ മേധാവിയുമാണ് ലേഖകന്‍)
ചെലവേറിയ വിപണിയുടെ പ്രയാണം
2016 മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ നീക്കം മധുരതരമാണ്. 2023 വരെയുള്ള തുടര്‍ച്ചയായ എട്ട് വര്‍ഷങ്ങളിലും ഇന്ത്യന്‍ ഓഹരി വിപണി പോസിറ്റീവായാണ് ഓരോ വര്‍ഷവും അവസാനിപ്പിച്ചിട്ടുള്ളത്. ഈ വര്‍ഷവും അതുതുടരാനും നേട്ടത്തിലവസാനിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ വര്‍ഷമെന്ന പേര് സ്വന്തമാക്കാനും തന്നെയാണ് സാധ്യത. ആഗോള വിപണികളെടുത്താല്‍ ഇത്തരത്തിലൊരു പ്രകടനം മറ്റെങ്ങും കാണാന്‍ ഒരിക്കലും കഴിയില്ല. ഇത് തന്നെയാണ് ആഗോളതലത്തിലെ ഏറ്റവും ചെലവേറിയ വിപണിയാക്കി ഇന്ത്യയെ മാറ്റുന്നത്.2020 മാര്‍ച്ച് മുതല്‍ രാജ്യത്ത് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. വെറും 4.1 കോടി ഡീമാറ്റ് അക്കൗണ്ടുകളില്‍ നിന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അത് 17.88 കോടിയിലെത്തി. 56 മാസത്തിനുള്ളില്‍ 4.4 മടങ്ങ് വര്‍ധനയാണ് ഇതില്‍ ഉണ്ടായത്. പക്ഷെ, പുതിയ നിക്ഷേപകര്‍ക്ക് (77 ശതമാനത്തിനും) അര്‍ത്ഥവത്തായ ഒരു തിരുത്തല്‍ ഇക്കാലയളവില്‍ കാണാനായിട്ടില്ല. ഇതാണ് ഇന്ത്യന്‍ വിപണിയെ എക്കാലത്തെയും ഉയര്‍ന്ന മൂല്യനിര്‍ണയത്തിലേക്ക് (വാല്വേഷന്‍) എത്തിച്ചത്. വിപണി ഇനിയും ഉയരുമെന്ന നിഗമനത്തില്‍ നിക്ഷേപകര്‍ ഓരോ തിരുത്തിലിലും വാങ്ങല്‍ തുടരുകയാണ്.
ആശങ്കയായി രണ്ടാം പാദക്കണക്കുകളും മൂലധനച്ചെലവഴിക്കലും
ലിസ്റ്റഡ് കമ്പനികളുടെ വരുമാനത്തിലെ കുറവാണ് ഇപ്പോഴത്തെ ആശങ്ക. ഇതുവരെ പുറത്തുവന്ന രണ്ടാം പാദ വരുമാന കണക്കുകള്‍ നിരാശപ്പെടുത്തിയത് കമ്പനികളുടെ പ്രതീക്ഷകള്‍ വെട്ടിച്ചുരുക്കാന്‍ ഇടയാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം സര്‍ക്കാരിന്റെ മൂലധന ചെലവഴിക്കലുകളും മന്ദഗതിയിലായതായാണ് കാണുന്നത്. സ്ത്രീകളെയും യുവാക്കളെയും പോലുള്ള ഗുണഭോക്താക്കളിലേക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതികളിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധ. എന്നാല്‍ അത്തരം ചെലവഴിക്കലുകള്‍ക്ക് ഹ്രസ്വകാല നേട്ടങ്ങളുണ്ടെങ്കിലും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളെ ഇത് തടസപ്പെടുത്തുന്നുവെന്നാണ് ചരിത്രം കാണിക്കുന്നത്.നിലവില്‍ ഒട്ടനവധി ഓഹരികള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലും അതുവഴി ഉയര്‍ന്ന മൂല്യനിര്‍ണയത്തിലും വ്യാപാരം നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിരാശയുണ്ടായാല്‍ ഈ ഓഹരികളുടെ വിലകളില്‍ അസ്ഥിരതയ്ക്കിടയാക്കും (ഇപ്പോഴത്തെ പാദഫല സീസണില്‍ അവ നമ്മള്‍ കണ്ടതാണ്). നിക്ഷേപകര്‍ ജാഗരൂകരാകുകയും മുന്നേറ്റത്തിന് സാധ്യതയുള്ള ഓഹരികളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന സമീപനം സ്വീകരിക്കേണ്ടതുമായ സമയമാണിത്.
തിരുത്തലുകള്‍ക്ക് സാധ്യത
കഴിഞ്ഞ ദശാബ്ദത്തില്‍ ഘടനാപരമായ നിരവധി പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ പൂര്‍ണമായ സാധ്യതകള്‍ തിരിച്ചറിയണമെങ്കില്‍ നടപടിക്രമവുമായി ബന്ധപ്പെട്ട ഭാഗത്ത് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. ബിസിനസ് സുഗമമാക്കുന്നതിന് നിരവധി നടപടികള്‍ രാജ്യം കൈക്കൊണ്ടിട്ടുണ്ട്, കൂടാതെ ചിലത് പരീക്ഷണ ഘട്ടത്തിലുമാണ്. ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത് തുടരുമ്പോള്‍, ആഗോള വളര്‍ച്ചയേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കില്‍ ഇന്ത്യ വളര്‍ച്ച തുടരും.രാജ്യങ്ങള്‍ രണ്ട് ലക്ഷം കോടി ഡോളറില്‍ (2 ട്രില്യണ്‍ ഡോളര്‍) നിന്ന് 5 ട്രില്യണ്‍ ഡോളറിലേക്ക് വളര്‍ന്നപ്പോള്‍, സൂചികകള്‍ ശരാശരി 15 മടങ്ങ് വരെ ഉയര്‍ന്നിട്ടുണ്ട്.
ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന എന്ന നാഴികക്കല്ല് തൊടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ വിപണികളും മികച്ചു നില്‍ക്കുകയാണ്.
എന്നിരുന്നാലും, സമ്പദ്വ്യവസ്ഥയെ വളര്‍ത്താനുള്ള യാത്രയില്‍ നിരന്തരമായ മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും ആവശ്യമാണ്. ഇന്ത്യന്‍ വിപണികളുടെ മൂല്യനിര്‍ണയം ചരിത്രപരമായ മാനദണ്ഡങ്ങള്‍ വച്ചു നോക്കുമ്പോള്‍ വളരെ ചെലവേറിയതാണ്, അതിനാല്‍ കൂടുതല്‍ തിരുത്തലുകള്‍ക്ക് വിധേയമാകാനാണ് സാധ്യത.
ആഭ്യന്തര നിക്ഷേപകരില്‍ നിന്ന് സ്ഥിരമായ പണമൊഴുക്കാണ് ഇപ്പോള്‍ വിപണിയില്‍ കാണുന്നത്. ഏറെക്കാലമായി ആഭ്യന്തര നിക്ഷേപകര്‍ നേരിട്ടാണ് നിക്ഷേം നടത്തിയിരുന്നതെങ്കില്‍, കഴിഞ്ഞ 10-15 വര്‍ഷങ്ങളായി മ്യൂച്വല്‍ ഫണ്ടുകളിലൂടെ, പ്രത്യേകിച്ച് എസ്‌ഐപികളിലൂടെ അവര്‍ ശക്തമായി വരുന്നത് നമുക്ക് കാണാം. കഴിഞ്ഞ 43 മാസങ്ങളില്‍ തുടര്‍ച്ചയായി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് പോസിറ്റീവായ പണമൊഴുക്കുണ്ടായി. അടിയ്ക്കടി ഇത് പുതിയ ഉയരങ്ങള്‍ തൊടുന്നുമുണ്ട്. രാജ്യത്തെ ഇക്വിറ്റി വിപണിയിലുള്ള ഗാര്‍ഹിക നിക്ഷേപം മറ്റ് പല വികസ്വര രാജ്യങ്ങളുമായി നോക്കുമ്പോള്‍ ഉയര്‍ന്നതാണ്. മാത്രമല്ല പല വികസിത വിപണികളുമായി താരതമ്യപ്പെടുത്താവുന്ന നിലയിലുമാണ്.
മറ്റ് ആസ്തികളിലേക്കുള്ള മാറ്റം
ഇപ്പോഴത്തെ അവസ്ഥ സുസ്ഥിരമാണെന്ന് തോന്നുന്നില്ല, മറ്റ് സാമ്പത്തിക ആസ്തികളിലേക്ക് ചുവടു മാറ്റം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പണത്തിന്റെ ഈ മതില്‍ ഓരോ വീഴ്ചയിലും വിപണികള്‍ക്ക് ഒരു കുഷ്യന്‍ പോലെ പ്രവര്‍ത്തി ക്കുന്നുണ്ട്. എന്നിരുന്നാലും, നേരത്തെ പറഞ്ഞതുപോലെ, പുതിയ നിക്ഷേപകരില്‍ പലരും വലിയ തിരുത്തലുകള്‍ കണ്ടിട്ടില്ല, എന്തെങ്കിലും വലിയ തിരുത്തലുകള്‍ ഉണ്ടായാല്‍ ഇക്വിറ്റി മാര്‍ക്കറ്റുകളിലേക്കുള്ള അവരുടെ നീക്കിവയ്ക്കലില്‍ മാറ്റം വന്നേക്കാം.അടുത്തിടെ ചില വമ്പന്‍ ഐ.പി.ഒകള്‍ നമ്മള്‍ കണ്ടു (ഇതുവരെയുള്ള ഏറ്റവും വലിയ ഐ.പി.ഒ ഹ്യുണ്ടായിയുടേതായിരുന്നു). ഇനിയും പലതും വരാനിരിക്കുന്നു.ഇത്തരമൊരു വിപണി അവസ്ഥയില്‍ നിക്ഷേപകര്‍ അടുത്തിടെയുണ്ടായ റാലിയില്‍ പങ്കെടുക്കാത്തതും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപണി അനുകൂലമല്ലാത്തതുമായ ഓഹരികള്‍ അല്ലെങ്കില്‍ മേഖലകള്‍ പരിഗണിക്കേണ്ടതുണ്ട്്. ഇത് ചില മേഖലകളില്‍ കൂടുതല്‍ ന്യായമായ മൂല്യനിര്‍ണയത്തിന് കാരണമാകും. ഉദാഹരണത്തിന്, കഴിഞ്ഞ മൂന്ന് വര്‍ഷമായി പെയിന്റ് മേഖലയിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച്, ഈ ഓഹരികള്‍ക്ക് വളര്‍ച്ച കാണിക്കാനും റിട്ടേണ്‍ അനുപാതം മെച്ചപ്പെടുത്താനും അതുവഴി മികച്ച മൂല്യനിര്‍ണയം നേടാനും
കഴിയും.
(എ.കെ പ്രഭാകര്‍: ഇന്‍വെസ്റ്റ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റും ഐഡിബിഐ ക്യാപിറ്റലിന്റെ റിസര്‍ച്ച് വിഭാഗം മുന്‍ മേധാവിയുമാണ് ലേഖകന്‍)