കാനറാ ബാങ്കിന് 1,333 കോടിയുടെ ലാഭം

അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ 0.21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

Update:2021-10-26 17:05 IST

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ കനറാ ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 1,332.61 കോടി രൂപയുടെ അറ്റാദായം(net profit). കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 444.41 കോടിരൂപയായിരുന്നു അറ്റാദായം.

ജൂലൈ- ഓഗസ്റ്റ് കാലയളവില്‍ ബാങ്കിന്റെ വരുമാനത്തിലും വര്‍ധവന് രേഖപ്പെടുത്തി. 21,331,49 കോടിയാണ് ബാങ്കിന്റെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 20,793.92 കോടിയായിരുന്നു വരുമാന ഇനത്തില്‍ ലഭിച്ചത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്ഥി ( Gross NPA) കഴിഞ്ഞ വര്‍ഷത്തെ8.23 ശതമാനത്തില്‍ നിന്ന് 8.42 ശതമാനം ആയി ഉയര്‍ന്നു. 53,437.92 കോടിയാണ് മൊത്ത നിഷ്‌ക്രിയ ആസ്ഥി.
അതേ സമയം അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA-ബാഡ് ലോണ്‍) 3.42 ശതമാനത്തില്‍ നിന്ന് (21,063.28 കോടി രൂപ) 3.21 ശതമാനമായി (20,861.99 കോടി രൂപ) കുറഞ്ഞു. സെപ്റ്റംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരം 9,800 ബ്രാഞ്ചുകളും 10,988 എടിഎമ്മുകളുമാണ് കാനറാ ബാങ്കിന് ഉള്ളത്.


Tags:    

Similar News