ഫോര്‍ബ്സില്‍ നിക്ഷേപത്തിനൊരുങ്ങി ഈ ക്രിപ്‌റ്റോ എക്സ്ചേഞ്ച്
ക്രിപ്‌റ്റോ കറന്‍സി എക്‌സചേഞ്ച് ബൈനന്‍സ് 200 ദശലക്ഷം ഡോളറാണ് ഫോര്‍ബ്‌സില്‍ നിക്ഷേപിക്കുക
പ്രമുഖ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ ബൈനന്‍സ്, മീഡിയ കമ്പനിയായ ഫോര്‍ബ്‌സില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാകും നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ പര്‍പ്പസ് അക്വിസിഷന്‍ കമ്പനിയായ മാഗ്നം ഓപസ് അക്വിസിഷന്‍ ലിമിറ്റഡ് വഴി മാര്‍ച്ച് അവസാനത്തോടെയാകും ഇടപാട് നടക്കുക.
മാഗ്നം ഓപസ്, ബൈനനന്‍സ് എന്നിവയുമായുള്ള ഇടപാടിലൂടെ ഫോര്‍ബ്‌സിന്റെ ബ്രാന്‍ഡ്, സംരംഭക മൂല്യം ഉയരുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
2020 ല്‍ ബൈനന്‍സ് എക്‌സ്‌ചേഞ്ചിന്റെ കോര്‍പറേറ്റ് ഘടനയെ കുറിച്ച് എഴുതിയ ഫോര്‍ബ്‌സിനെതിരെ ബൈനന്‍സ് നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം അതില്‍ നിന്ന് പിന്തിരിയുകയും ഇപ്പോള്‍ ഫോര്‍ബ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു.