വില ഇടിയുമ്പോഴും തട്ടിപ്പുകള്‍ക്ക് ഒരു കുറവുമില്ല, 3 ബില്യണ്‍ ഡോളര്‍ കടന്ന് ക്രിപ്‌റ്റോ ഹാക്കിംഗ്‌

കഴിഞ്ഞ വര്‍ഷം 4 ബില്യണ്‍ ഡോളറോളമാണ് ഹാക്കിംഗിലൂടെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്. ഇത്തവണ തുക ഇതിലും കൂടുതലാവുമെന്നാണ് വിലയിരുത്തല്‍

Update:2022-10-14 12:07 IST

ക്രിപ്‌റ്റോ കറന്‍സികളുടെ (Cryptocurrency) മൂല്യം 2022ല്‍ കുത്തനെ ഇടിഞ്ഞെങ്കിലും ക്രിപ്‌റ്റോ തട്ടിപ്പുകള്‍ക്ക് കുറവൊന്നും ഇല്ല. ഈ വര്‍ഷം ക്രിപ്‌റ്റോ ഹാക്കിംഗിലൂടെ റെക്കോര്‍ഡ് തുട നഷ്ടമാവുമെന്നാണ് ബ്ലോക്ക് ചെയിന്‍ അനാലിസിസ് സ്ഥാപനമായ Chainalysis. ഒക്ടോബര്‍ തുടങ്ങിയ ശേഷം മാത്രം ഇതുവരെ ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 718 മില്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോ കറന്‍സികളാണ്.


കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് 570 മി ല്യണ്‍ ഡോളര്‍ മൂല്യമുള്ള 2 മില്യണ്‍ ബിനാന്‍സ് കോയിനുകളാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് (Minted). ഡി-ഫൈ സര്‍വീസ് പ്ലാറ്റ്‌ഫോമായ മാംഗോയില്‍ നടത്തിയ തിരുമറിയിലൂടെ ഏതാനും ദിവസം മുമ്പ് 100 മില്യണ്‍ ഡോളറാണ് നഷ്ടമായത്. 2022ല്‍ ഇതുവരെ നഷ്ടമായ ക്രിപ്‌റ്റോയുടെ മൂല്യം 3 ബില്യണ്‍ ഡോളർ കടന്നു.

ഡീസെന്‍ട്രലൈസ് ഫിനാന്‍സ് -DeFi പ്രോട്ടോക്കോളുകളാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡി-ഫൈ പ്ലാറ്റ്‌ഫോമുകളിലെ സെക്യൂരിറ്റി, കോഡിംഗ് ഉള്‍പ്പടെയുള്ള പോരായ്മകള്‍ കണ്ടെത്തിയാണ് ഹാക്കര്‍മാര്‍ പണം തട്ടുന്നത്. കഴിഞ്ഞ വര്‍ഷം 4 ബില്യണ്‍ ഡോളറോളമാണ് ഹാക്കിംഗിലൂടെ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്ക് നഷ്ടമായത്. 2020ല്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 1.49 ബില്യണ്‍ ഡോളറോളം മൂല്യമുള്ള ക്രിപ്‌റ്റോകളായിരുന്നു.

Tags:    

Similar News