വൈറ്റ് ഓക്ക് കാപ്പിറ്റലുമായി ചര്‍ച്ച; സി.എസ്.ബി ബാങ്ക് ഓഹരികള്‍ കുതിപ്പില്‍

കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില വര്‍ധിച്ചത് 9.91 ശതമാനം

Update:2024-12-17 21:05 IST

അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ വൈറ്റ് ഓക്ക് കാപ്പിറ്റലുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നതോടെ സി.എസ്.ബി ബാങ്ക്  ഓഹരി വിലയില്‍ കുതിപ്പ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ചര്‍ച്ചയെ കുറിച്ച് സി.എസ്.ബി അധികൃതര്‍ എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് വെളിപ്പെടുത്തിയത്. ഇന്ന് ബി.എസ്.സിയില്‍ ബാങ്കിന്റെ ഓഹരി വില എട്ടു ശതമാനം വരെ ഉയര്‍ന്നു. 331 രൂപ വരെ കയറി തിരിച്ചിറങ്ങുകയായിരുന്നു. 3.25 ശതമാനം ഉയര്‍ന്ന് 317.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

ലാഭത്തിലും ഓഹരി വിലയിലും വളര്‍ച്ച

കഴിഞ്ഞ സെപ്തംബറിലെ ത്രൈമാസ കണക്കുകള്‍ പ്രകാരം സി.എസ്.ബി ബാങ്കിന്റെ ലാഭത്തില്‍ 3.9 ശതമാനം വളര്‍ച്ചയാണുണ്ടായത്. 138.49 കോടി രൂപയാണ് മുന്‍ കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ വര്‍ധനയുണ്ടായത്. മുന്‍ വര്‍ഷം ഇത് 133.2 കോടി രൂപയായിരുന്നു. ബാങ്കിന്റെ ബിസിനസില്‍ 25.8 ശതമാനത്തിന്റെ വളര്‍ച്ചയുമുണ്ടായി. 687.3 കോടിയില്‍ നിന്ന് 864.9 ശതമാനമായാണ് വര്‍ധിച്ചത്. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ കണക്കുകള്‍ പ്രകാരം 3.6 ശതമാനമാണ് ലാഭം. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ വരുമാനം 26.2 ശതമാനം വര്‍ധിച്ച് 2,927.5 കോടിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ഓഹരി വിലയില്‍ 17.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിനിടെ വളര്‍ച്ചയിലാണ്. കഴിഞ്ഞ മാസം ഓഹരി വിലയില്‍ 9.91 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

Tags:    

Similar News