നിഫ്റ്റി 24,600 ന് താഴെ നീങ്ങിയാല്‍ മാന്ദ്യം തുടരാം; പോസിറ്റീവ് ട്രെന്റിന് 24,700 മറി കടക്കണം

ഡിസംബർ 16 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-17 08:03 IST

നിഫ്റ്റി 100.05 പോയിൻ്റ് (0.40%) താഴ്ന്ന് 24,668.25 ലാണ് ക്ലോസ് ചെയ്തത്. സൂചിക 24,600 ന് താഴെ നീങ്ങുകയാണെങ്കിൽ മാന്ദ്യം തുടരും.

നിഫ്റ്റി താഴ്ന്ന് 24,753.40 ൽ വ്യാപാരം തുടങ്ങി. കൂടുതൽ താഴേക്ക് നീങ്ങുന്നതിന് മുമ്പ് രാവിലെ 24,781.30 എന്ന ഇൻട്രാഡേ ഉയരം പരീക്ഷിച്ചു.സൂചിക ഇടിഞ്ഞ് 24,601.80 എന്ന താഴ്ന്ന നിലവാരത്തിലെത്തി. 24,668.25 ൽ ക്ലോസ് ചെയ്തു.

റിയൽറ്റി, മീഡിയ, പിഎസ്‌യു ബാങ്ക്, ഫാർമ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മെറ്റൽ, ഐടി, എഫ്എംസിജി, ധനകാര്യ സേവനങ്ങൾ എന്നിവ നഷ്ടത്തിലായി. 1464 ഓഹരികൾ ഉയരുകയും 1221 ഓഹരികൾ ഇടിയുകയും 116 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

നിഫ്റ്റി 50ക്കു കീഴിൽ കൂടുതൽ നേട്ടം ഡോ. റെഡ്ഡീസ്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ലെെഫ്, ബജാജ് ഫിനാൻസ് എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം ടൈറ്റൻ, അദാനി പോർട്സ്, ടിസിഎസ്, ഹിൻഡാൽകോ എന്നിവയ്ക്കാണ്.

മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിന് ഉള്ളിൽ അടച്ചു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത കാണിക്കുന്നു. സൂചികയ്ക്ക് 24,600 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ ഇന്ന് നേരിയ നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,700 ആണ്. ഒരു പോസിറ്റീവ് ട്രെൻഡിന്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 24,600 -24,500 -24,400

പ്രതിരോധം 24,700 -24,800 -24,900

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 24,500 -23,800

പ്രതിരോധം 25,000 -25,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 2.45 പോയിൻ്റ് നഷ്ടത്തിൽ 53,581.35 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സമാഹരണത്തിൻ്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 53,670-ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കുന്നതിന് സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങേണ്ടതുണ്ട്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 53,400 ആണ്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 53,400 -53,200 -53,000

പ്രതിരോധം 53,670 -53,900 -54,150

(15 മിനിറ്റ് ചാർട്ടുകൾ).

 

പൊസിഷനൽ വ്യാപാരികൾക്ക്

പിന്തുണ 52,750 -51,750

പ്രതിരോധം 53,850 -54,500.

Tags:    

Similar News