സൂചികകള്‍ താഴ്ചയില്‍, മുന്നേറ്റം കാഴ്ചവച്ച് ഹാപ്പി ഫോര്‍ജിംഗ്‌സും ആഫ്‌കോണും

ഭക്ഷ്യ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ഇന്നു മൂന്നു ശതമാനം വരെ ഉയര്‍ന്നു

Update:2024-12-16 10:26 IST

വിപണിയില്‍ മുഖ്യസൂചികകള്‍ വീണ്ടും താഴ്ചയിലായി. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഉയര്‍ന്നു.

മുഖ്യ സൂചികകള്‍ താഴ്ന്നു തുടങ്ങിയ ശേഷം താഴ്ന്ന നിലയില്‍ ചാഞ്ചാട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 82,000നു താഴെയായി.
റിയല്‍റ്റി, മീഡിയ, പൊതുമേഖലാ ബാങ്കുകള്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് എന്നിവ നേട്ടം ഉണ്ടാക്കി. മെറ്റല്‍, ഐ.ടി, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ ഉയര്‍ന്നു.
ക്രാങ്ക് ഷാഫ്റ്റുകള്‍ നല്‍കാന്‍ 140 കോടി രൂപയുടെ കരാര്‍ ലഭിച്ച ഹാപ്പി ഫോര്‍ജിംഗ്‌സിന്റെ വില ആറു ശതമാനം കയറി.
നുസ്ലി വാഡിയയുടെ ഇളയ മകന്‍ ജഹാംഗീര്‍
 (ജേ) വാഡിയ അച്ഛനുമായി യോജിപ്പിലായി. ബോംബെ ഡൈയിംഗ് എംഡി ആയി ജേ സ്ഥാനമേല്‍ക്കും എന്നാണു സൂചന. മൂത്ത സഹോദരന്‍ നെസ്, ബോംബെ ബര്‍മയുടെയും നാഷണല്‍ പെറോക്സൈഡിന്റെയും എംഡിയാണ്. ഇപ്പോള്‍ പാപ്പര്‍ നടപടികളിലുള്ള ഗോ എയറിന്റെ എംഡി ആയിരുന്നു ജേ. 2021ലാണ് ഇദ്ദേഹം പിതാവിനോടു പിണങ്ങി കമ്പനി ബോര്‍ഡുകളില്‍ നിന്നു രാജിവച്ചു ലണ്ടനു പോയത്. ഗ്രൂപ്പിലെ ബ്രിട്ടാനിയ ലിമിറ്റഡിനെ നുസ്ലി വാഡിയ നേരിട്ടാണു നിയന്ത്രിക്കുന്നത്. ബോംബെ ഡൈയിംഗ് ഓഹരി മൂന്നു ശതമാനത്തിലധികം ഉയര്‍ന്നു. ബ്രിട്ടാനിയ അല്‍പം താഴ്ന്നു.
ഭക്ഷ്യ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും ഇന്നു മൂന്നു ശതമാനം വരെ ഉയര്‍ന്നു.
മധ്യ പ്രദേശിലെ മെട്രോ റെയില്‍ കരാര്‍ ലഭിച്ച ആഫ്‌കോണ്‍സ് ഓഹരി ആറു ശതമാനം ഉയര്‍ന്നു.
ചെറുകാറുകള്‍ക്ക് ജിഎസ്ടി 12-ല്‍ നിന്ന് 18 ശതമാനമാക്കാനുള്ള ശിപാര്‍ശ അടുത്ത ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ട് മാരുതി ഓഹരിയെ അര ശതമാനം താഴ്ത്തി. ഉപയോഗിച്ച ഇലക്ട്രിക് കാറുകള്‍ക്കും ജിഎസ്ടി 18 ശതമാനമാക്കാന്‍ ശിപാര്‍ശ ഉണ്ട്.
നവംബറിലെ ചൈനീസ് റീട്ടെയില്‍ വില്‍പന കുറവായതിനെ തുടര്‍ന്ന് ചൈനീസ് ഓഹരികള്‍ താഴ്ന്നു. ജാപ്പനീസ് വിപണിയും ദുര്‍ബലമായി.

രൂപ, സ്വർണം, ക്രൂഡ് 

രൂപ ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കയറി 84.83 രൂപയില്‍ ഓപ്പണ്‍ ചെയ്തു. 84.80 രൂപ വരെ താണിട്ട് 84.82 ലേക്കു കയറി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2653 ഡോളര്‍ ആയി കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം വിലമാറ്റം ഇല്ലാതെ പവന് 57,120 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം 74.27 ഡോളര്‍ ആയി.


Tags:    

Similar News