വിപണിയില്‍ വാങ്ങല്‍ പ്രവണത കൂടുന്നു; നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണ 24,700; പ്രതിരോധം 24,850
ഡിസംബർ 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 219.60 പോയിൻ്റ് (0.89%) ഉയർന്ന് 24,768.30 ൽ ക്ലോസ് ചെയ്തു. സൂചിക 24,800ന് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് തുടരും.
നിഫ്റ്റി താഴ്ന്ന് 24,498.30 ൽ വ്യാപാരം തുടങ്ങി. താഴ്ച തുടർന്നു രാവിലെ 24,180.80 എന്ന താഴ്ചയിൽ എത്തി. പിന്നീട് സൂചിക തിരിച്ചു കയറി 24,768.30 ൽ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 24,792.30 ലെ ഉയരം പരീക്ഷിച്ചു.
എഫ്എംസിജി, ബാങ്കുകൾ, ഐടി, ധനകാര്യ സേവനങ്ങൾ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. മെറ്റൽ, മീഡിയ, റിയൽറ്റി, ഫാർമ എന്നിവയ്ക്കാണ് പ്രധാന നഷ്ടം. 1055 ഓഹരികൾ ഉയരുകയും 1609 ഓഹരികൾ ഇടിയുകയും 128 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടം ഭാരതി എയർടെൽ, കൊട്ടക് ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലീവർ എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം ശ്രീറാം ഫിനാൻസ്, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഹിൻഡാൽകോ എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ദൈനംദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി സമീപകാല സമാഹരണ മേഖലയുടെ പരിധിക്ക് മുകളിൽ ക്ലോസ് ചെയ്തു. കാൻഡിൽ സ്റ്റിക്കിൻ്റെ താഴത്തെ നീണ്ട നിഴൽ സൂചിപ്പിക്കുന്നത് സപ്പോർട്ട് സോണിന് സമീപം വാങ്ങൽ ഉയർന്നുവരുന്നു എന്നാണ്. ഇതെല്ലാം വിപണിയുടെ ശക്തമായ ബുള്ളിഷ് പ്രവണത കാണിക്കുന്നു.
24,800- 24,850 ഏരിയയിൽ സൂചികയ്ക്ക് ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഇതിനു മുകളിൽ നീങ്ങുകയാണെങ്കിൽ, ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 24,700 ആണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 24,700 -24,600 -24,500
പ്രതിരോധം 24,800 -24,900 -25,000
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 24,500 -23,800
പ്രതിരോധം 25,000 -25,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 367.35 പോയിൻ്റ് നേട്ടത്തിൽ 53,583.80 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ ഒരു പോസിറ്റീവ് ട്രെൻഡ് കാണിക്കുന്നു. സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീളമുള്ള വൈറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിൻ്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ പോസിറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 53,670 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങിയാൽ ബുള്ളിഷ് ട്രെൻഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 53,400 ആണ്.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 53,400 -53,200 -53,000 പ്രതിരോധം 53,670 -53,900 -54,150
(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷനൽ വ്യാപാരികൾക്ക്
പിന്തുണ 52,750 -51,750
പ്രതിരോധം 53,850 -54,500.