സ്വര്‍ണവില ഇടിവില്‍; ഇനിയും താഴേക്ക് പോകുമോ?

ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണം

Update: 2022-05-13 07:39 GMT

കേരളത്തില്‍ ഇന്നലെ 360 രൂപയോളം ഉയര്‍ന്ന സ്വര്‍ണവില (Gold price) ഇന്ന് ഇടിഞ്ഞു. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില (Gold price) 37160 രൂപയായി. മെയ് 11 ന് 280 രൂപയോളം സ്വര്‍ണവില കുറഞ്ഞിരുന്നു.

ദീര്‍ഘ നാളായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ ഇടിയുകയും പിന്നീട് ഉയര്‍ച്ച പ്രകടമാക്കുകയുമാണ് ചെയ്തത്. ഇന്ന് 75 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,645 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായി. 35 രൂപയുടെ കുറവോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില (Gold price) 3890 രൂപയായി.
സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 68 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായി മെയ് അഞ്ചിനാണ് വില വര്‍ധിച്ചത്. സ്വര്‍ണം ഇന്നലെ 1810 ഡോളര്‍ വരെ താഴ്ന്നിട്ട് അല്‍പം കയറി. ഇന്നു രാവിലെ 1824-1825 ഡോളറിലായിരുന്നു സ്വര്‍ണം.
ഇന്ന് വ്യാവസായിക ലോഹങ്ങളും വീണ്ടും ഇടിവ് പ്രകടമാക്കി. മാന്ദ്യഭീഷണിയാണു കാരണം. ചെമ്പുവില 3.71 ശതമാനം ഇടിഞ്ഞ് ടണ്ണിന് 9018 ഡോളര്‍ ആയി. ടിന്‍ 5.82 ശതമാനം ഇടിഞ്ഞു. ഇരുമ്പയിര് 1.73 ശതമാനം താഴ്ചയിലാണ്.
മാന്ദ്യഭീഷണിയും പണപ്പെരുപ്പവും രൂപയുടെ തകര്‍ച്ചയും ഡോളര്‍ മൂല്യവുമെല്ലാം സ്വാധീന ഘടകങ്ങളാകുന്ന സ്വര്‍ണവിലയ്ക്ക് ഇനിയും വിപണിയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്
കഴിഞ്ഞ 5 ദിവസത്തെ കേരളത്തിലെ വില (പവന്‍)
മെയ് 8 - 37920 രൂപ, മെയ് 9 - 38000 രൂപ, മെയ് 10 - 37680 രൂപ, മെയ് 11 - 37400 രൂപ, മെയ് 12 - 37760 രൂപ


Tags:    

Similar News