നിങ്ങളുടെ വരുമാനം കുറഞ്ഞോ? വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ ഓഹരി ഇടപാടുകള്‍ മുടങ്ങും
ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ.
ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ ഏറ്റവും പുതിയ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. വരുമാനം കുറഞ്ഞിട്ടുണ്ടെങ്കില്‍ സ്ലാബ് മാറണം, ഫോണ്‍ നമ്പര്‍ മാറ്റിയെങ്കില്‍ ആ വിവരവും പുതുക്കണം. ഓഹരി ബ്രോക്കിംഗ് സൈറ്റുകളും ഡെപ്പോസിറ്ററികളും ഇത് സംബന്ധിച്ച് വിവരമറിയിച്ചിട്ടുണ്ടെങ്കിലും വിട്ടുപോകരുത്. ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് ഉടമകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കാണാം.
1. ഇ- മെയില്‍ ഐഡി, പേര് മാറ്റമായെങ്കില്‍ അത് നല്‍കണം.
2. വിലാസം മാറിയെങ്കില്‍ അത് പുതുക്കണം.
3. പാന്‍ നമ്പര്‍, ആധാര്‍ പുതുക്കിയെങ്കില്‍ അത് പുതുക്കി നല്‍കണം.
4. വരുമാനം മാറിയിട്ടുണ്ടെങ്കില്‍ അഞ്ച് സ്ലാബുകളില്‍ അത് പുതുക്കി എന്റര്‍ ചെയ്യണം.
5.ഒരു ലക്ഷത്തില്‍ താഴെ, ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ, അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ, 10 മുതല്‍ 25 ലക്ഷം വരെ. 25 ലക്ഷത്തിന് മുകളില്‍ എന്നിങ്ങനെയാണ് സ്ലാബുകള്‍.