കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്

ഒക്ടോബര്‍ ആദ്യവാരം പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Update: 2020-10-19 08:35 GMT

സംസ്ഥാനത്ത് രണ്ട് ദിവസത്തിനുശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 37520 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വരെ ഇത് 37,440 രൂപയായിരുന്നു. 4,690 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്റെ വില. ഒക്ടോബര്‍ ആദ്യവാരം പവന് 37,800 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 10, 11, 12, 13 തീയതികളിലായിരുന്നു ഇത്. ഇതിനുശേഷമാണ് വില കുത്തനെ കുറഞ്ഞത്. ഒക്ടോബര്‍ അഞ്ചിന് സ്വര്‍ണ വില പവന് 37120 രൂപയായി കുറഞ്ഞിരുന്നു.

ദേശീയ വിണിയില്‍ ഇന്ന് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില താഴ്ന്നു. എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് വില 0.22 ശതമാനം ഇടിഞ്ഞ്, 10 ഗ്രാമിന് 50437 രൂപയിലെത്തി. വെള്ളി ഫ്യൂച്ചേഴ്‌സ് വില 0.7 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 61,250 രൂപയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.3 ശതമാനം താഴ്ന്നപ്പോള്‍ വെള്ളി വില 0.2 ശതമാനം ഉയര്‍ന്നു. ആഗോള നിരക്കിന്റെ അതേ പാത പിന്തുടര്‍ന്ന് ഓഗസ്റ്റില്‍ ഇന്ത്യയില്‍ സ്വര്‍ണ വില 56,200 രൂപയായിരുന്നു.

ആഗോള വിപണികളില്‍, സ്വര്‍ണ്ണ നിരക്കില്‍ ഇന്ന് മാറ്റമില്ല. സ്പോട്ട് സ്വര്‍ണ്ണത്തിന് ഔണ്‍സിന് 1,900.21 ഡോളറാണ് ഇന്നത്തെ നിരക്ക്. വെള്ളി വില 0.1 ശതമാനം ഉയര്‍ന്ന് 24.20 ഡോളറായി. ശക്തമായ യുഎസ് ഡോളര്‍ നിരക്ക് സ്വര്‍ണ്ണത്തിന്മേല്‍ കുറച്ച് സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. യുഎസ് ഡോളര്‍ നിരക്ക് ഇന്ന് 93.735 എന്ന നിലയിലയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News