മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ട്രെന്‍ഡ് കാണിക്കുന്നുണ്ടെങ്കിലും, നിഫ്റ്റിയില്‍ നെഗറ്റീവ് ചായ്‌വ് കാണാം

ഏപ്രിൽ 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി.

Update: 2024-05-02 03:11 GMT

നിഫ്റ്റി 38.55 പോയിൻ്റ് (0.17 ശതമാനം) ഇടിഞ്ഞ് 22,604.85ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇൻട്രാഡേ സപ്പോർട്ട് ലെവലായ 22,550ന് താഴെ നിലനിന്നാൽ താഴ്ച തുടരും.

നിഫ്റ്റി ഉയർന്ന് 22,679.70ൽ വ്യാപാരം തുടങ്ങി. എക്കാലത്തെയും ഉയർന്ന നിലവാരമായ 22,783.30 പരീക്ഷിച്ചു. എന്നാൽ ക്ലോസിംഗ് സെഷനിൽ, സൂചിക ഇടിഞ്ഞു, ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 22,568.40ൽ എത്തി. 22,604.85ൽ ക്ലോസ് ചെയ്തു.

ഓട്ടോ, റിയൽറ്റി, പൊതുമേഖലാ ബാങ്കുകൾ, ധനകാര്യ സേവനങ്ങൾ എന്നിവയാണ് ഉയർന്ന നേട്ടം കുറിച്ച മേഖലകൾ. ഐ.ടി, മീഡിയ, മെറ്റൽ, ഫാർമ എന്നിവയ്ക്കാണ് പ്രധാന നഷ്ടം.വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 1,156 ഓഹരികൾ ഉയർന്നു, 1,322 ഓഹരികൾ ഇടിഞ്ഞു, 124 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

നിഫ്റ്റി 50യിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, ശ്രീറാം ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന നേട്ടം. കൂടുതൽ നഷ്ടം ടെക് മഹീന്ദ്ര, ബി.പി.സി.എൽ, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, എച്ച്.സി.എൽ ടെക് എന്നിവയ്ക്കായിരുന്നു.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 22,550 ലെവലിൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നിലനിന്നാൽ ഇടിവ് ഇന്നും തുടരാം. ഉയർന്ന ഭാഗത്ത്, ഇൻട്രാഡേ പ്രതിരോധം 22,625 ലെവലിലാണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,550 -22,450 -22,375

പ്രതിരോധം 22,625 -22,700 -22,780

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,250 -22,700

പ്രതിരോധം 22,775 -23,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 49,974.80 എന്ന റെക്കോർഡ് നിലവാരം പരീക്ഷിച്ചെങ്കിലും ഒടുവിൽ 27.30 പോയിൻ്റ് നഷ്ടത്തിൽ 49,396.80ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പാേസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. എങ്കിലും സൂചിക ഡെയ്‌ലി ചാർട്ടിൽ ചെറിയ ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെയായി ക്ലോസ് ചെയ്തു.

മെഴുകുതിരിയുടെ മുകളിലെ നീളമുള്ള നിഴൽ സൂചിപ്പിക്കുന്നത് ഉയർന്ന നിലയ്ക്ക് സമീപം വിൽപന സമ്മർദ്ദം ഉയർന്നു എന്നാണ്. സൂചികയ്ക്ക് 49,500ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ ക്ലോസ് ചെയ്താൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 49,000 -48,675 -48,350

പ്രതിരോധ നിലകൾ

48,375 -49,685 -50,000

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്കു

ഹ്രസ്വകാല സപ്പോർട്ട് 48,500 -47,000

പ്രതിരോധം 49,500 -50,500.

Tags:    

Similar News