ജിയോജിത്തിന് രണ്ടാം പാദത്തില്‍ 32.27 കോടി രൂപ അറ്റാദായം, വളര്‍ച്ച 251 ശതമാനം

Update: 2020-11-06 08:36 GMT

രാജ്യത്തെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പ്   സാമ്പത്തിക വര്‍ഷത്തിന്റെ  രണ്ടാം പാദത്തില്‍ അറ്റാദായത്തില്‍ 251 ശതമാനത്തിന്റെ വളര്‍ച്ച നേടി. 32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍  9.18 കോടിയായിരുന്നു. മൊത്ത വരുമാനം 52 ശതമാനം വര്‍ധിച്ച് 108.59  കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 71.34 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 1.50 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.  

പുതിയ പ്രോഡക്ടായ സ്മാര്‍ട്‌ഫോളിസും ആഗോള വിപണിയില്‍ നിക്ഷേപ സൗകര്യവും ജിയോജിത് ഏര്‍പ്പെടുത്തിയത് ഇടപാടുകാരുടെ താല്‍പ്പര്യം വര്‍ധിപ്പിച്ചതായി ജിയോജിത് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സതീഷ് മേനോന്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കമ്പനിക്ക് 10,70,000 ഇടപാടുകാരുണ്ട്.

Similar News