നിഫ്റ്റിയുടെ മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവായി; അടുത്ത ഹ്രസ്വകാല പ്രതിരോധം 23,000ല്‍

ഏപ്രിൽ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update: 2024-04-26 03:16 GMT

നിഫ്റ്റി 167.95 പോയിന്റ് (0.75 ശതമാനം) ഉയർന്ന് 22,570.35ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഹ്രസ്വകാല സപ്പോർട്ട് ലെവലായ 22,500ന് മുകളിൽ നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 22,316.90ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 22,305.30 എന്ന താഴ്ന്ന നിലയിലെത്തി. സൂചിക 22,570.35ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 22,625.90ൽ ഉയർന്ന നില പരീക്ഷിച്ചു.

റിയൽറ്റി ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണു ക്ലോസ് ചെയ്തത്. പൊതുമേഖലാ ബാങ്കുകൾ, ഫാർമ, ഓട്ടോ, മെറ്റൽ മേഖലകളാണ് കൂടുതൽ നേട്ടമുണ്ടാക്കിയത്. 1,339 ഓഹരികൾ ഉയർന്നു, 1,108 ഓഹരികൾ ഇടിഞ്ഞു, 152 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി 50യിൽ ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ. റെഡ്ഡീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് കൂടുതൽ നേട്ടം ഉണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, മൈൻഡ്ട്രീ, ഹിന്ദുസ്ഥാൻ യൂണിലീവർ, എസ്ബിഐ ലൈഫ് എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾക്ക് മുകളിലാണ്. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 22,500ലെ പ്രതിരോധത്തിന് മുകളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ ബുള്ളിഷ് പ്രവണത തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചിക 22,500 ലെവലിന് മുകളിൽ നിലനിന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 23.000 ലെവലിൽ തുടരും.


ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 22,500 -22,400 -22,300

പ്രതിരോധം 22,600 -22,700 -22,800

(15-മിനിറ്റ് ചാർട്ടുകൾ)

പൊസിഷണൽ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,500 -21,850

പ്രതിരോധം 23,000 -23,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 305.95 പോയിൻ്റ് നേട്ടത്തിൽ 48,494.95 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാർട്ടിൽ നീണ്ട വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി 48,500 എന്ന പ്രതിരോധത്തിന് അടുത്തായി ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചിക 48,500 എന്ന ഹ്രസ്വകാല പ്രതിരോധ നിലയെ മറികടക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരും. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 48,300 ലെവലിലാണ്.


ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

48,300 -48,000 -47,750

പ്രതിരോധ നിലകൾ

48,600 -48,850 -49,100

(15 മിനിറ്റ് ചാർട്ടുകൾ)

പൊസിഷനൽ ട്രേഡർമാർക്ക്

ഹ്രസ്വകാല സപ്പോർട്ട് 47,000 -46,000

പ്രതിരോധം 48,500 -49,500.

Tags:    

Similar News