വില വര്‍ധിക്കുന്നു, സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ കുറയുന്നു
2022 ല്‍ ഇ ടി എഫ് നിക്ഷേപങ്ങള്‍ 90% കുറഞ്ഞ് 459 കോടി രൂപയായി
സ്വര്‍ണ വില വര്‍ധിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ (Exchange traded funds) നിക്ഷേപിക്കുന്നത് ആകര്‍ഷകമല്ലാതെയാകുന്നതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ടസ് ഓഫ് ഇന്ത്യ (എ എം എഫ് ഐ) യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2022 ല്‍ 459 കോടി രൂപയുടെ നിക്ഷേപമാണ് സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ ഉണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 90 ശതമാനം കുറവ് -4814 കോടി രൂപ (2021). 2020 ല്‍ 6657 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സ്വര്‍ണ വില വര്‍ധിക്കുമ്പോള്‍ ഇ ടി എഫ് നിക്ഷേപകര്‍ തിരുത്തലിനായി കാത്തിരിക്കുകയാണ്.
പലിശ നിരക്ക് വര്‍ധനവും, പണപ്പെരുപ്പവും ഡോളര്‍ നിരക്കിലും, സ്വര്‍ണ വിലകളിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ ഇ ടി എഫ്ഫുകളുടെ ഫോളിയോകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഡിസംബര്‍ 2022 ല്‍ ഫോളിയോകളുടെ എണ്ണം 46.28 ലക്ഷമായി. മുന്‍ വര്‍ഷം 32.09 ലക്ഷമായിരുന്നു.
സ്വര്‍ണ ഇ ടി എഫ്ഫുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ മൂല്യം ഡിസംബര്‍ 2022ല്‍ 21455 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട് (മുന്‍ വര്‍ഷം 18405 കോടി രൂപ). 2022 ല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം വര്‍ധിച്ചു. 2021 ല്‍ 96700 കോടി രൂപയായിരുന്നത് 1.6 ലക്ഷം കോടി രൂപയായി.
സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയില്‍ ആദായ നികുതി ഇളവുകള്‍ ഉള്ളത് കൊണ്ട് നിക്ഷേപകര്‍ അതിലേക്ക് ആകര്‍ഷിക്കപെടുന്നുണ്ട്. സ്വര്‍ണ ഇ ടി എഫ് നിക്ഷേപങ്ങള്‍ സ്വര്‍ണ കട്ടികള്‍ വാങ്ങാനായിട്ടാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നത്. സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായ നിക്ഷേപകര്‍ക്ക് ലാഭം നേടാന്‍ സാധിക്കും.