കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനവ്. റീട്ടെയ്ല്‍ വിപണിയില്‍ നേരിയ ഉണര്‍വ്.

Update: 2020-10-22 10:39 GMT

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്നും ഉയര്‍ച്ച. പവന് 120 രൂപ കൂടി 37760 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4720 രൂപയാണ് ഇന്നത്തെ വില. അതേസമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് ഇന്ത്യയിലെ ഫ്യൂച്ചര്‍ വിപണിയിലും ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയില്‍ ഇടിവുണ്ടായതോടെയാണ് ദേശീയ വിപണിയിലും വിലക്കുറവ്് പ്രതിഫലിച്ചത്.

എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.45 ശതമാനം ഇടിഞ്ഞ് 51,100 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 1.2 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 62,847 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വിലയും വെള്ളി വിലയും 0.7 ശതമാനം വീതം ഉയര്‍ന്നിരുന്നു.

ആഭ്യന്തര വിപണിയില്‍ റീട്ടെയ്ല്‍ സ്വര്‍ണവില്‍പ്പന ഇടിവിലാണെങ്കിലും കേരളത്തിലെ രണ്ട് ദിവസത്തെ വിപണി നിരീക്ഷിച്ചാല്‍ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഉണര്‍വ് പ്രകടമായിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫുകളിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പണപ്പെരുപ്പത്തിനും കറന്‍സി അപചയത്തിനും എതിരായ ഒരു സംരക്ഷണ കേന്ദ്രമായാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ കണക്കാക്കുന്നത്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,920.86 ഡോളറിലെത്തി. ഒരാഴ്ചത്തെ ഉയര്‍ന്ന നിരക്കായ 1,931.01 ഡോളറില്‍ നിന്ന് കഴിഞ്ഞ സെഷനിലാണ് സ്വര്‍ണ നിരക്ക് കുറഞ്ഞത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazinegold

Similar News