തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗോള്‍ഡ് ബോണ്ട് ഇഷ്യു ഇന്നവസാനിക്കും.

Update: 2021-05-28 11:38 GMT

സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാം ദിവസവും താഴോട്ട്. പവന്റെ വില 160 രൂപ കുറഞ്ഞ് 36,560 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4570 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞദിവസം ഒരു പവന്റെ വില. തുടര്‍ച്ചയായ ആറ് ദിവസം കുറയാതെയിരുന്ന ബുധനാഴ്ച ഈ മാസത്തെ ഏറ്റവും വലിയ വിലയിലെത്തിയത്. പിന്നീട് വില രണ്ട് ദിവസമായി കുറയുകയായിരുന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും ഇന്ന് പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.25ശതമാനം കുറഞ്ഞ് 48,460 നിലവാരത്തിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. സ്പോട്ട് ഗോള്‍ഡ് വില 1,896 ഡോളര്‍ നിലവാരത്തിലാണ്.
ഗോള്‍ഡ് ബോണ്ട് ഇന്ന് അവസാനിക്കും
2021-22 സാമ്പത്തിക വര്‍ഷത്തിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (എസ്ജിബി) രണ്ടാം ഇഷ്യു മെയ് 24ന് ആണ് ആരംഭിച്ചത്. ഇത് ഇന്ന് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്‌കീമില്‍ ഇത്തവണ ഒരു ഗ്രാം സ്വര്‍ണത്തിന് 4,842 രൂപയാണ് റിസര്‍വ് ബാങ്ക് ഇഷ്യു വിലയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 50 രൂപ കിഴിവോടെ 4792 രൂപയാണ്.


Tags:    

Similar News