സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നിരുന്നു

Update:2023-03-04 13:11 IST

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ സ്വര്‍ണ്ണവില മാറ്റമില്ലാതിരുന്ന വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്ന് സംസ്ഥാന വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,480 രൂപയായി. 22 ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5185 രൂപയുമായി.

സ്വര്‍ണവിയില്‍ വന്‍ ചാഞ്ചാട്ടങ്ങളാണ് ഫെബ്രുവരിയില്‍ ഉണ്ടായിരിക്കുന്നത്. ഫെബുവരി 2 നു ശേഷം സ്വര്‍ണവില പലതവണ കയറി ഇരങ്ങി.

ഇക്കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ പവന് 1800 രൂപയാണ് കുറഞ്ഞത്. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണവില 41,080 രൂപയിലെത്തിയിരുന്നു.

ഇന്ന് വെള്ളിയുടെ വിലയിലും മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 69 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില.

Tags:    

Similar News