സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്

ഇന്ന് മുതല്‍ കൊവിഡ് -19 വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ യുഎസ് തയ്യാറെടുക്കുമ്പോഴാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞത്. റീറ്റെയ്ല്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് കേരളത്തില്‍ വിലയിടിവ്.

Update: 2020-12-14 08:06 GMT

ആഗോളവിപണിയിലും ദേശീയ വിപണിയിലും വിലയിടിഞ്ഞതോടൊപ്പം സംസ്ഥാനത്തും ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 36,640 രൂപയിലെത്തി. 36800 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നിരുന്നത്. ഒരു ഗ്രാമിന് 580 രൂപയാണ് ഇന്നത്തെ വില. ഡിസംബര്‍ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത്. 35920 രൂപയായിരുന്നു അത്. പിന്നീട് ഡിസംബര്‍ എട്ടിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം കുതിച്ചു. 37280 രൂപയായിരുന്നു ഡിസംബര്‍ എട്ടിന് ഒരു പവന്റെ വില.

ആഗോള വിപണിയില്‍, ഇന്ന് മുതല്‍ കൊവിഡ് -19 വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കാന്‍ യുഎസ് തയ്യാറെടുക്കുമ്പോഴാണ് സ്വര്‍ണ്ണ വില ഇന്ന് കുറഞ്ഞത്. സ്പോട്ട് സ്വര്‍ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 1,834.94 ഡോളറിലെത്തി. ഇന്ത്യന്‍ വിപണികളിലും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി.
എംസിഎക്സില്‍ ഫെബ്രുവരിയിലെ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് 49,125 രൂപയിലെത്തി. എംസിഎക്സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 63,472 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.4 ശതമാനവും വെള്ളി 0.1 ശതമാനവും ഉയര്‍ന്നു.
അതേസമയം ആഗോള വിപണിയില്‍ വെള്ളി വില ഒരു ഔണ്‍സിന് 23.90 ഡോളറിലും പ്ലാറ്റിനം വില 0.6 ശതമാനം ഉയര്‍ന്ന് 1,015.03 ഡോളറിലും എത്തി. മറ്റ് ലോഹങ്ങളില്‍ പല്ലേഡിയം 0.4 ശതമാനം ഉയര്‍ന്ന് 2,327.57 ഡോളറായി ഉയര്‍ന്നു. വ്യാഴാഴ്ച 1,179.78 ടണ്‍ ആയിരുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടിലോ സ്വര്‍ണ്ണ ഇടിഎഫിലോ ഉള്ള ഓഹരികള്‍ 0.32 ശതമാനം ഇടിഞ്ഞ് 1,175.99 ടണ്ണായി.
കേരളത്തില്‍ റീറ്റെയ്ല്‍ സ്വര്‍ണ വിപണികളില്‍ ഇന്ന് വിലയിടിവിനെ തുടര്‍ന്ന് വില്‍പ്പനയില്‍ ഉണര്‍വ് രേഖപ്പെടുത്തി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയിരുന്ന വിവാഹ ചടങ്ങുകള്‍ പുനസ്ഥാപിച്ചതോടെ റീറ്റെയ്ല്‍ വിപണിയിലും ഉണര്‍വ് വന്നതായാണ് പ്രമുഖ ജൂവല്‍റി സെയ്ല്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്.


Tags:    

Similar News