വിഷു, ഈസ്റ്റര്‍ ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പവന് 40,000ത്തോട് അടുക്കുന്നു.

Update: 2022-04-18 07:49 GMT

സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പ്. വിഷു, ഈസ്റ്റര്‍ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്വര്‍ണവില (Gold price)പവന് 39880 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത്.

ഇന്ന്  ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില (Gold price today) 4985 രൂപയായി. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4955 രൂപയായി തുടരുകയായിരുന്നു വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍. എന്നാല്‍ അതിനുമുന്‍പുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

അന്താരാഷ്ട്ര വില നിലവാരത്തില്‍ മാറ്റങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം കാണപ്പെടുകയായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 25 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ വില 4120 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളിയുടെ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഹോള്‍മാര്‍ക്ഡ് വെള്ളിയുടെ വില 100 രൂപയാണ്. സാധാരണ വെള്ളിയുടെ വില 75 രൂപയാണ്.

Tags:    

Similar News