സ്വര്‍ണവില വീണ്ടും മേലോട്ട്; പവന് ഇന്ന് 160 രൂപ കൂടി
ഇന്നലെ പവന് ഉച്ചയ്ക്ക് ശേഷം 320 രൂപ കുറഞ്ഞിരുന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഇന്ന് 160 രൂപ ഉയര്‍ന്ന് 44,680 രൂപയിലെത്തി. 20 രൂപ വര്‍ദ്ധിച്ച് 5,585 രൂപയാണ് ഗ്രാം വില. ഇന്നലെ രാവിലെ കൂടിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും വില വര്‍ദ്ധിച്ചത്.
ഇന്നലെ രാവിലെ പവന് 160 രൂപ കൂടുകയും ഉച്ചയ്ക്ക് ശേഷം 320 രൂപ കുറയുകയുമായിരുന്നു. രാജ്യാന്തര വില ഔണ്‍സിന് 2,007 ഡോളറില്‍ നിന്ന് 1,979 ഡോളറിലേക്ക് കുറഞ്ഞതാണ് ഈ ചാഞ്ചാട്ടത്തിന് കാരണം. ഇന്ന് രാജ്യാന്തരവില 1,991 ഡോളറിലേക്ക് തിരിച്ചുകയറി. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടുകയായിരുന്നു.