ആഭ്യന്തര വിപണിയില്‍ സ്വര്‍ണം റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് 8500 രൂപ വരെ ഇടിവില്‍!

കേരളത്തില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം.

Update: 2021-12-07 12:57 GMT

ആഴ്ചയിലെ രണ്ടാം വ്യാപാര ദിനമായ ചൊവ്വാഴ്ച സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ആഗോള നിരക്കില്‍ ( flat global rates ) പരിമിതമായ ശ്രേണിയിലാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) ഫെബ്രുവരിയിലെ ഫ്യൂച്ചര്‍ സ്വര്‍ണ്ണ വില 10 ഗ്രാമിന് 0.17 ശതമാനം വരെ കുറഞ്ഞതായി കാണാം.

അതേസമയം കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില ഇന്നലത്തെ സ്വര്‍ണ വിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ഗ്രാമിന് 4475 രൂപ എന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്കാണെന്ന് കാണാം.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഉള്ളത്.
നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണ വില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ഡിസംബര്‍ ഒന്നിന് ഇന്നലെ 4460 രൂപയിലെത്തിയത്. ഇവിടെ നിന്ന് 4445 രൂപയിലേക്ക് താഴ്ന്ന ശേഷം വില 4475 രൂപയിലേക്ക് ഉയര്‍ന്നു.


Tags:    

Similar News