സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; നിരക്കുകള്‍ അറിയാം

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 35400 രൂപയാണ് വില.

Update: 2021-08-23 07:55 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 35400 രൂപയായി. 35,320 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില.

എംസിഎക്‌സില്‍ സ്വര്‍ണ ഫ്യൂച്ചര്‍ വില 10 ഗ്രാമിന് 0.11% ഉയര്‍ന്ന് 47,161 രൂപയായി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം ഗ്രാമിന് 0.02% ഇടിഞ്ഞ് 51.9 രൂപയാണ് യിടിഞ്ഞു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ കുറഞ്ഞു. ട്രോയ് ഔണ്‍സിന് 1,779.12 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. മറ്റ് വിലയേറിയ ലോഹങ്ങളില്‍, വെള്ളി വില ഇന്ന് കുറഞ്ഞു. വെള്ളി വില ട്രോയ് ഔണ്‍സിന് 0.06% ഇടിഞ്ഞ് 25.2 ഡോളറിലെത്തി.
ഓഗസ്റ്റ് മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് വില ഇടിഞ്ഞ് ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്.
ഓഗസ്റ്റ് 13 മുതല്‍ 16 വരെ പവന് 35,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്.


Tags:    

Similar News