നാല് ദിവസത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം​

കേരളത്തില്‍ ബുധനാഴ്ച സ്വര്‍ണവില ഇടിഞ്ഞു. പവന് വീണ്ടും 35000 രൂപ.

Update: 2021-02-17 08:27 GMT

നാല് ദിവസമായി തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. തുടര്‍ച്ചയായി 4425 രൂപയായിരുന്നു കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ ഒരു ഗ്രാം സ്വര്‍ണവില. പവന് 35400 രൂപയും. ബുധനാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞതോടെ വീണ്ടും സ്വര്‍ണം 35000 തൊട്ടു. വെള്ളി ഗ്രാമിന് അഞ്ച് രൂപയോളം ഉയര്‍ന്ന് 75 രൂപയായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണ നിരക്ക് ബുധനാഴ്ച ഔണ്‍സിന് 1,792.00 ഡോളറായി. 0.08 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന്റെ പ്രകടനം 2.00 ശതമാനം കുറഞ്ഞെന്ന് വിദഗ്ധര്‍.
അമേരിക്കന്‍ സ്റ്റിമുലസ് നടപടികള്‍ ശക്തിയാര്‍ജിക്കുന്നതിനനുസരിച്ച് സ്വര്‍ണം വീണ്ടും ഔണ്‍സിന് 1800 ഡോളറിന് താഴെ പോയേക്കാമെന്നും വിലയിരുത്തലുണ്ട്. രാജ്യാന്തര തലത്തിലെ സ്വര്‍ണ നിക്ഷേപകര്‍ക്ക് ഇത് ഒരു മികച്ച അവസരമായേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ ഉണര്‍വ് പ്രകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കൊണ്ട് തന്നെ നേരിയ കുറവ് രേഖപ്പെടുത്തുമ്പോള്‍ തന്നെ റീറ്റെയ്ല്‍ വിപണിയെ അത് ബാധിക്കുന്നുണ്ടെന്നതും കേരളത്തിലെ സ്വര്‍ണവ്യാപാരികള്‍ അഭിപ്രായപ്പെടുന്നു.
ആഭരണങ്ങള്‍ക്കു പുറമെ സ്വര്‍ണ നിക്ഷേപങ്ങളിലേക്കും ജനങ്ങള്‍ ആകൃഷ്ടരാണെന്നതും കേരളത്തിലെ സ്വര്‍ണവിപണിയില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ഇവര്‍ വിലയിരുത്തുന്നു.


Tags:    

Similar News