സ്വര്‍ണ വില കൂടി; ഇനിയും ഉയരുമോ?

കൊറോണ വൈറസിന്റെ വ്യാപനം സ്വര്‍ണവില കൂടാന്‍ കാരണമായി

Update: 2021-01-13 07:22 GMT

ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനും വെള്ളിക്കും വില കൂടി. എംസിഎക്‌സില്‍ ഫെബ്രുവരിയിലെ അവധി വ്യാപാരത്തില്‍ സ്വര്‍ണവില 10 ഗ്രാമിന് 0.74 ശതമാനം ഉയര്‍ന്ന് 49410 രൂപയിലെത്തി. വെള്ളിവില കിലോയ്ക്ക് 0.57 ശതമാനം ഉയര്‍ന്ന് 66279 രൂപയിലും. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.53 ശതമാനം കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 25 ശതമാനം നേട്ടത്തിന് ശേഷം യുഎസ് ബോണ്ട് വരുമാനം കൂടിയതും ഡോളര്‍ നിരക്ക് ഉയര്‍ന്നതും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാക്കിയിരുന്നു.

ഇതിനു പുറമേ യുഎസില്‍ നിന്നുള്ള സാമ്പത്തിക പാക്കേജുകളെ കുറിച്ചുള്ള പ്രതീക്ഷയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം കൂടിയതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇനിയും വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആഗോള വിപണിയില്‍ ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചതാണ് പ്രധാന കാരണം. 0.1 ശതമാനം വില വര്‍ധിച്ച് 1856.86 ഡോളറാണ് ആഗോള വിപണിയില്‍ ഇന്നത്തെ വില.
ആഗോള വിപണിയില്‍ വെള്ളിയുടെ വില 25.57 ഡോളറില്‍ തുടരുന്നു. അതേസമയം പ്ലാറ്റിനം വില ഒണ്‍സിന് 0.3 ശതമാനം ഉയര്‍ന്ന് 1078.80 ഡോളറിലെത്തി.





Tags:    

Similar News