ഓണത്തിന് ഉത്സാഹം കൂട്ടി സ്വര്‍ണവില: കേരളത്തില്‍ ഇന്നും വര്‍ധനവ്

രണ്ട് മാസത്തെ താഴ്ന്ന നിലയില്‍ നിന്നാണ് സ്വര്‍ണം ശക്തി പ്രാപിച്ചത്

Update: 2022-09-05 10:17 GMT

കേരളത്തില്‍ ഒരു ദിവസത്തെ വിശ്രമത്തിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 37,400 രൂപയായി.

ശനിയാഴ്ച 200 രൂപ വര്‍ധിച്ചിരുന്നു. 37320 രൂപയില്‍ നിന്ന സ്വര്‍ണവിലയാണ് ഇന്നും ഉയരങ്ങളിലേക്ക് നീങ്ങിയത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ശനിയാഴ്ചയും 25 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4675 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3865 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല.
ആഗോള തലത്തിലും ചാഞ്ചാട്ടത്തിലാണ് സ്വര്‍ണവില. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ യുഎസ് പലിശയെ സംബന്ധിച്ചു ലഭിച്ച ആശ്വാസ സൂചന 1718 ഡോളറിലേക്കു സ്വര്‍ണവില ഉയര്‍ത്തി. പിന്നീട് 1712-ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1708.5 ഡോളര്‍ വരെ താഴ്ന്നിട്ട് 17 12-1714 ഡോളറിലേക്കു സ്വര്‍ണം കയറി. ഡോളര്‍ സൂചിക ഉയര്‍ന്നു നില്‍ക്കുന്നതു സ്വര്‍ണത്തിന്റെ കയറ്റത്തിനു തടസമാണ്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News