സ്വര്‍ണം വീണ്ടും കുതിപ്പില്‍; പവന് ഇന്ന് മാത്രം വര്‍ധിച്ചത് 320 രൂപ
രണ്ട് വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് വിലയിലാണ് ഇപ്പോള്‍ വിപണി നില്‍ക്കുന്നത്
ചെറിയ ഇറക്കത്തിന് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം കുത്തനെ ഉയര്‍ന്ന ശേഷം സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 320 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്ന് വീണ്ടും കുറവ് നികത്തി ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും ഇടക്കാല റെക്കോര്‍ഡ് നിരക്കായ 41,000 ലേക്ക് കടന്നു.
ഇന്ന് വ്യാവാഴ്ചയിലെ സ്വര്‍ണവിലയായ 41,040 രൂപയാണ് ഒരു പവന്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്ന് 5130 രൂപയായി. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 35 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4240 രൂപയാണ്.
2020 ഓഗസ്റ്റ് 5 ന് ശേഷമുളള ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 5100 രൂപയായിരുന്നു അന്നത്തെ സ്വര്‍ണ വില. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണിയിലെ വില 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.