സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; ഒരു പവന്‍ ആഭരണം വാങ്ങാന്‍ എത്ര രൂപ നല്‍കണം?

വെള്ളി വിലയിലും വര്‍ധനയുണ്ടായി

Update: 2023-12-02 06:56 GMT

Image : Canva

GOLD PRICE UPDATE : ഇന്ന് (ഡിസംബര്‍ 4) സ്വര്‍ണവില കേരളത്തില്‍ പുതിയ റെക്കോഡ് കുറിച്ചു.
വിശദാംശങ്ങള്‍ക്ക്:
കത്തിക്കയറി സ്വര്‍ണവില പുത്തന്‍ റെക്കോഡില്‍; ഒരു പവന് ഇന്ന് എന്ത് നല്‍കണം? 


രാജ്യാന്തര വിലയ്‌ക്കൊപ്പം ഉയര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്, വില 46,760 രൂപ. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5,845 രൂപയായി. ആദ്യമായാണ് പവന് 46,700 രൂപ കടക്കുന്നത്.

Also Read : സ്വര്‍ണവില പവന് 47,000 രൂപ ഭേദിച്ചു

18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 4,850 രൂപയായി.

ആഗോള വിപണി

ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സംസ്ഥാനത്തെ വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ ഇന്നലെ 2,075 ഡോളര്‍ വരെ ഉയര്‍ന്ന സ്‌പോട്ട് സ്വര്‍ണം 2,036 ഡോളര്‍ വരെ താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ  35 ഡോളറിന്റെ വര്‍ധനയോടെ 2,072 ഡോളറിലാണ് ഇപ്പോൾ വ്യാപാരം തുടരുന്നത്.

Dhanam Retail & Franchise Summit 2023: Learn, Network & Grow. For more details click here

ഒരു പവന് കേരളത്തില്‍

സംസ്ഥാനത്ത് ഇന്ന് പവന്‍ വില സര്‍വകാല റെക്കോഡിലെത്തിയപ്പോള്‍ ആഭരണം വാങ്ങാനുള്ള തുകയും കുതിച്ചുയര്‍ന്നു. പവന്‍ വിലയായ 46,760 രൂപയ്‌ക്കൊപ്പം 5% പണിക്കൂലിയിലുള്ള ആഭരണങ്ങള്‍ക്ക് 2330 രൂപയും ജി.എസ്.ടി 1,473 രൂപയും ഹോള്‍ മാര്‍ക്കിംഗ് എച്ച്.യു.ഐ.ഡി ചാര്‍ജ് എന്നിവയായി 53.10 രൂപയും ചേര്‍ത്ത് 50,624 രൂപയോ അതിലധികമോ വേണ്ടി വരും.

വെള്ളി വില

വെള്ളി വിലയിലും വര്‍ധനയുണ്ടായി, സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 83 രൂപയായി. ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളിക്ക് ഗ്രാമിന് 103 രൂപ.




Tags:    

Similar News