ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന് സ്വര്‍ണം

വെള്ളി വിലയിലും ഇന്നു മാറ്റമില്ല

Update:2023-08-18 11:24 IST

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,410 രൂപയും പവന് 43,280 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ പവന് 280 രൂപയുടെ കുറവുണ്ടായിരുന്നു. മാത്രമല്ല കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് പവന് 440 രൂപയാണ് കുറഞ്ഞത്.

ലോകവിപണിയില്‍ സ്വര്‍ണം 1,892 ഡോളറില്‍ തുടരുകയാണ്. സ്വര്‍ണവില ഇന്നലെയും ഇതേ നിലവാരത്തിലായിരുന്നു.

18 കാരറ്റ് സ്വര്‍ണവും ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റിന് ഇന്ന് 4,493 രൂപയാണ് വില.

വെള്ളി വില

ആഭരണങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളി വിലയില്‍ മാറ്റമില്ല, ഗ്രാമിന് 103 രൂപ. പരിശുദ്ധ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 76 രൂപയായി.

Tags:    

Similar News